കള്ള് തലയ്ക്ക് പിടിച്ചു ; റോഡ് ആണെന്ന് കരുതി കാറോടിച്ചത് റെയിൽവേ ട്രാക്കിലൂടെ ; കണ്ണൂർ സ്വദേശി അറസ്റ്റിൽ 

കണ്ണൂർ : മദ്യലഹരിയില്‍ റോഡ് ആണെന്ന് കരുതി റെയില്‍വേ പാളത്തിലൂടെ കാര്‍ ഓടിച്ചയാള്‍ അറസ്റ്റില്‍.

Advertisements

കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശി ജയപ്രകാശിനെ ആണ് കണ്ണൂര്‍ സിറ്റി പൊലീസ് അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചത്. താഴെ ചൊവ്വ റെയില്‍വേ ഗേറ്റിന് സമീപം  ചൊവ്വാഴ്ച രാത്രിയിയായിരുന്നു സംഭവം. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മദ്യലഹരിയിലായ യുവാവ് റോഡാണെന്ന് കരുതി പതിനഞ്ച് മീറ്ററലധികം ദൂരം കാര്‍ ഓടിച്ചിരുന്നു. കാര്‍ പിന്നീട് പാളത്തില്‍ കുടുങ്ങി തനിയെ നില്‍ക്കുകയായിരുന്നു. സംഭവം കണ്ട ഗേറ്റ് മാന്‍ ഉടന്‍ തന്നെ വിവരം പൊലീസിനെ അറിയിക്കുകയും ഉദ്യോഗസ്ഥരെത്തി കാര്‍ ട്രാക്കില്‍ നിന്ന് മാറ്റുകയുമായിരുന്നു.  മദ്യലഹരിയിലാണ് ജയപ്രകാശ് കാര്‍ ഓടിച്ചതെന്ന് പൊലീസ് പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.