ഉമ്മൻചാണ്ടി ജ്വലിക്കുന്ന ഓർമകൾ  :    ഉമ്മൻചാണ്ടിയെ ജില്ലയിൽ  ആദ്യമായി അനുസ്മരിച്ച പഞ്ചായത്ത് കമ്മറ്റിയായി പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത്

പനച്ചിക്കാട് :  അടിയന്തിര പഞ്ചായത്ത് കമ്മറ്റി യോഗം വിളിച്ചു ചേർത്ത്  അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ജില്ലയിൽ ആദ്യമായി അനുസ്മരിച്ച് പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് കമ്മറ്റി . ഒരുപക്ഷെ സംസ്ഥാനത്ത് തന്നെ ഏറ്റവുമാദ്യം ഇങ്ങനെ ഒരു തീരുമാനമെടുത്തതും പനച്ചിക്കാട് ഗ്രാമ പഞ്ചായത്താകാമെന്ന് വൈസ്പ്രസിഡന്റ് റോയി മാത്യു പറഞ്ഞു. ഉമ്മൻ ചാണ്ടി അന്തരിച്ച ജൂലൈ 18 ന് സർക്കാർ അവധി പ്രഖ്യാപിച്ചതിനാൽ പിറ്റേദിവസം നോട്ടീസിട്ട്  ജൂലൈ 21 വെള്ളിയാഴ്ച വിളിച്ചു ചേർത്ത കമ്മറ്റിയിൽ പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. 

Advertisements

ഒരു മിനിറ്റ് മൗന പ്രാർത്ഥന നടത്തിയാണ് കമ്മറ്റി ആരംഭിച്ചത്. 40 വർഷം പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് ഉൾപ്പെടുന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ച് , പരസ്പര ബന്ധമില്ലാതെ ഗതാഗത സൗകര്യങ്ങളില്ലാതെ തുരുത്തുകൾ പോലെ കിടന്നിരുന്ന പഞ്ചായത്ത് പ്രദേശങ്ങളെ തമ്മിൽ നിരവധി  റോഡുകളാലും പാലങ്ങളാലും ബന്ധിപ്പിച്ച് പനച്ചിക്കാടിനെ ഇന്നത്തെ നിലയിൽ സുന്ദരമാക്കിയ ഉമ്മൻചാണ്ടി പനച്ചിക്കാട്ടെ ജനങ്ങൾക്ക് എന്നും  ജ്വലിക്കുന്ന ഓർമകളാകുമെന്ന് അനുശോചന പ്രമേയത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ആനിമാമ്മൻ പറഞ്ഞു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എൽ ഡി എഫ് അംഗങ്ങളായ പി കെ മോഹനൻ ,ശാലിനി തോമസ് ബി ജെ പി അംഗങ്ങളായ ജയൻ കല്ലുങ്കൽ , ഡോ. ലിജി വിജയകുമാർ , എം കെ കേശവൻ ,വൈസ് പ്രസിഡന്റ് റോയി മാത്യു ,ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ എബി സൺ കെ ഏബ്രഹാം , പഞ്ചായത്തംഗം

പി ജി അനിൽകുമാർ , അസിസ്റ്റന്റ് സെക്രട്ടറി വി ആർ ബിന്ദുമോൻ എന്നിവരും അനുസ്മരണ പ്രസംഗം നടത്തി.

Hot Topics

Related Articles