കോട്ടയം താഴത്തങ്ങാടിയിൽ നിന്നും  കാണാതായ ഓട്ടോ ഡ്രൈവറുടെ മൃതദേഹം കോടിമതയിൽ കണ്ടെത്തി : മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ

കോട്ടയം : താഴത്തങ്ങാടിയിൽ നിന്നും കാണാതായ ഓട്ടോ ഡ്രൈവറുടെ മൃതദേഹം കോടിമതയിൽ കൊടൂരാറ്റിൽ കണ്ടെത്തി. കോട്ടയം നഗരത്തിലെ ഓട്ടോ ഡ്രൈവർ താഴത്തങ്ങാടി സ്വദേശിയായ റെജി വി.കെ ( കൊച്ചു മോൻ – 58 ) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. കൊടിമത കൊടൂരാറ്റിലൂടെ ഒഴുകിവരുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 

Advertisements

തുടർന്ന് നാട്ടുകാർ വിവരം ചിങ്ങവനം പോലീസിൽ അറിയിച്ചു. ചിങ്ങവനം പോലീസ് സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെടുത്ത് ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇവിടെ ബന്ധുക്കൾ എത്തിയ ശേഷമാണ് കാണാതായ റെജിയുടെ മൃതദേഹമാണ് കണ്ടെത്തിയത് എന്ന് തിരിച്ചറിഞ്ഞത്.  ജൂലായ് 19 നാണ് കോട്ടയത്ത് നിന്ന് ഇദേഹത്തെ കാണാതായത്. അസ്വാഭാവിക മരണത്തിന് ചിങ്ങവനം പോലീസ് കേസെടുത്തു. 

Hot Topics

Related Articles