ഇനി തക്കാളി പൊള്ളില്ല ; കുതിച്ചുയരുന്ന വില വരും ദിവസങ്ങളില്‍ കുറയും ; കേന്ദ്ര ഉപഭോക്തൃകാര്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബെ

ഡൽഹി : കുതിച്ചുയരുന്ന തക്കാളിയുടെ വില വരും ദിവസങ്ങളില്‍ കുറയുമെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബെ.മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള പുതിയ വിളകളുടെ വരവ് വരും ദിവസങ്ങളില്‍ ഉണ്ടായേക്കും. തക്കാളിയുടെ വില കുതിച്ചുയരുന്ന ചില്ലറ വിപണിയില്‍ ഇത് ആശ്വാസം പകരും. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ എംപി കാര്‍ത്തികേയ ശര്‍മ്മയുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം അശ്വിനി കുമാര്‍ പറഞ്ഞത്.

Advertisements

വില കുതിച്ചുയര്‍ന്നതോടെ ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്ന വിലയില്‍ തക്കാളി ലഭ്യമാക്കുന്നതിനായി സബ്‌സിഡി നിരക്കില്‍ താക്കളി നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. നാഷണല്‍ കോഓപ്പറേറ്റീവ് കണ്‍സ്യൂമര്‍ ഫെഡറേഷനും (എൻസിസിഎഫ്) നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷനും (നാഫെഡ്)ആന്ധ്രാപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നും തുടര്‍ച്ചയായി തക്കാളി സംഭരിക്കുകയും ദില്ലി,ബിഹാര്‍, രാജസ്ഥാൻ എന്നിവിടങ്ങളിലെ പ്രധാന ഉപഭോക്തൃ കേന്ദ്രങ്ങളില്‍ വില്‍ക്കുകയും ചെയ്യുന്നുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തക്കാളി വിലയിലെ ഇപ്പോഴത്തെ വര്‍ധന കര്‍ഷകരെ കൂടുതല്‍ തക്കാളി കൃഷി ചെയ്യാൻ പ്രേരിപ്പിച്ചേക്കുമെന്നും ഇത് വരും മാസങ്ങളില്‍ ഉത്പാദനം കൂട്ടുമെന്നും തുടര്‍ന്ന് വില സ്ഥിരത കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. തക്കാളി വില ഉയര്‍ന്നതോടെ പ്രതിസന്ധി ലഘൂകരിക്കാൻ ആന്ധ്രാപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ സംഭരിച്ച തക്കാളി ഒറ്റരാത്രികൊണ്ട് ദില്ലിയിലെത്തിച്ചിരുന്നു എൻസിസിഎഫും നാഫെഡും ജൂലൈ 18 വരെ മൊത്തം 391 ടണ്‍ തക്കാളി സംഭരിച്ചു.

Hot Topics

Related Articles