തിരുവല്ല : തിരുവല്ല ബൈപ്പാസിലുണ്ടായ വ്യത്യസ്തങ്ങളായ രണ്ട് അപകടങ്ങളിൽ രണ്ട് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെയും ഉച്ചയ്ക്കുമായാണ് അപകടങ്ങൾ നടന്നത്. രാവിലെ പത്തരയോടെ ബൈപ്പാസും മല്ലപ്പള്ളി റോഡും ചേരുന്ന
ഭാഗത്താണ് ആദ്യത്തെ അപകടം നടന്നത്. പെരുന്തുരുത്തിയിൽ നിന്ന് രോഗിയെ കൊണ്ടുവരാൻ പോയ പുഷ്പഗിരി
ആശുപത്രിയുടെ ആംബുലൻസും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ആർക്കും പരുക്കില്ല.
ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഇവിടെ നിന്ന് 50 മീറ്ററിനുള്ളിൽ ബൈപാസും റെയിൽവേ സ്റ്റേഷൻ റോഡും
ചേരുന്നയിടത്തുവച്ചാണ് രണ്ടാമത്തെ അപകടം. കോട്ടയം ഭാഗത്തു നിന്നു വന്ന ആംബുലൻസും ബൈക്കും
കൂട്ടിയിടിക്കുകയായിരുന്നു . പരുക്കേറ്റ ബൈക്കു യാത്രക്കാരായ രണ്ടു പേരേ പുഷ്പഗിരി ആശുപത്രിയിൽ
പ്രവേശിപ്പിച്ചു. ഇവിടെയാണ് മന്ത്രി ചിഞ്ചുറാണി സഞ്ചരിച്ച കാർ ഇടിച്ചത്. സ്ഥിരമായി അപകടം നടക്കുന്ന
സ്ഥലമാണിവിടം.
എംസി റോഡിൽ തിരുവല്ല നഗരത്തിലെ തിരക്കു കുറയ്ക്കുന്നതിനു നിർമിച്ച് ബൈപാസ് തുടക്കം മുതൽ സ്ഥിരം
അപകടമേഖലായാണിത് .