മണിപ്പൂർ കത്തുമ്പോൾ പ്രധാനമന്ത്രി വിദേശയാത്ര നടത്തിക്കൊണ്ടിരിക്കുകയാണ് ; ഞാന്‍ ഡിവൈഎഫ്ഐയുടെ യൂണിറ്റ് സെക്രട്ടറിയായിരുന്നു ; സിനിമയില്‍ വന്നതിന് ശേഷം രാഷ്ട്രീയം പറയുന്നതല്ല ; എന്തുകൊണ്ട് മോദിക്ക് വേദനയുണ്ടാകുന്നില്ല ; വിമർശനവുമായി നടൻ ഇർഷാദ്

കൊച്ചി : മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടരുന്ന മൗനത്തെ വിമര്‍ശിച്ച്‌ നടന്‍ ഇര്‍ഷാദ് അലി. മണിപ്പൂരിലെ സംഭവം വേദനയുണ്ടാക്കുന്നതാണ് എന്നും അതിന് ഇടതുപക്ഷക്കാരനാകണം എന്നില്ല മനുഷ്യനായാല്‍ മതി എന്നും ഇര്‍ഷാദ് പറഞ്ഞു. ഭഗവാന്‍ ദാസന്റെ രാമരാജ്യം എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി പോപ്പര്‍‌സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisements

ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളില്‍ വളരെയധികം ആകുലതയുണ്ട് എന്നും ഇര്‍ഷാദ് കൂട്ടിച്ചേര്‍ത്തു. നേരത്തെ നടന്‍മാരായ സുരാജ് വെഞ്ഞാറമൂട്, ആന്റണി വര്‍ഗീസ് പെപെ എന്നിവരും മണിപ്പൂര്‍ സംഭവത്തില്‍ പ്രതികരിച്ച്‌ രംഗത്തെത്തിയിരുന്നു. മണിപ്പൂരിലെ കൂട്ടബലാത്സംഗത്തിന്റെ വീഡിയോ പുറത്തായതിന് പിന്നാലെയായിരുന്നു ഇരുവരുടേയും പ്രതികരണം. ഇര്‍ഷാദിന്റെ വാക്കുകള്‍ ഇങ്ങനെയാണ്…


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘ഭഗവാന്‍ ദാസന്റെ രാമരാജ്യം ഇന്നിന്റെ ഇന്ത്യയുടെ അവസ്ഥയില്‍ പറയേണ്ട ഒരു സിനിമയാണ്. ഈ സിനിമ പൊളിറ്റിക്കലാണ്. ആക്ഷേപഹാസ്യരീതിയിലാണ് സിനിമ അവതരിപ്പിച്ചിരിക്കുന്നത്. ന്നാ താന്‍ കേസ് കൊട് എന്നത് ഒരു സറ്റയര്‍ ഒരു സിനിമയായിരുന്നു. അതിന്റെയൊക്കെ പാറ്റേണ്‍ പിടിച്ച്‌ പോകുന്ന ഒരു സിനിമയാണ്. ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളില്‍ വളരെയധികം ആകുലതയുണ്ട്.

ഏക സിവില്‍ കോഡ് നടപ്പിലാക്കുന്നതൊക്കെ. സമ്പന്നര്‍ സമ്പന്നരായിക്കൊണ്ടിരിക്കുന്നു, ദരിദ്രര്‍ ദരിദ്രരായി കൊണ്ടിരിക്കുന്നു. കാഴ്ചയില്‍ ഇവിടെ കുറെ റോഡുണ്ടാകുന്നുണ്ട് എന്നതാണ് വികസനം എന്നാണ് എല്ലാവരും കരുതുന്നത്. ഇപ്പോള്‍ മണിപ്പൂരില്‍ എന്താണ് സംഭവിക്കുന്നത്. മണിപ്പൂരിലെ അക്രമം ഇപ്പോഴും കഴിഞ്ഞിട്ടില്ല. ഒരു പ്രധാനമന്ത്രി അതിനെ കുറിച്ച്‌ ഒരക്ഷരം മിണ്ടാതെ വിദേശയാത്ര നടത്തിക്കൊണ്ടിരിക്കുകയാണ്.

വേദനയുണ്ടാക്കുന്ന കാര്യം തന്നെയല്ലേ അത്. അതിന് ഇടതുപക്ഷക്കാരനാകണം എന്നില്ല. ഒരു മനുഷ്യനെന്ന രീതിയില്‍ നമുക്കൊക്കെ വേദനയുണ്ടാക്കുന്ന കാര്യമാണ്. ഞാന്‍ സിനിമയില്‍ എത്തുന്നതിന് മുന്‍പ് രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്ന ആളാണ്. ഞാന്‍ ഡിവൈഎഫ്ഐയുടെ യൂണിറ്റ് സെക്രട്ടറിയായൊക്കെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡിവൈഎഫ്ഐക്ക് വേണ്ടി ഒരുപാട് തെരുവ് നാടകങ്ങള്‍ കളിച്ചിട്ടുള്ള ആളാണ് ഞാന്‍.

എനിക്ക് അന്നേ രാഷ്ട്രീയമുണ്ട്. സിനിമയില്‍ വന്നതിന് ശേഷം രാഷ്ട്രീയം പറയുന്നതല്ല. സിനിമയില്‍ വന്നതിന് ശേഷം ചാന്‍സിന് വേണ്ടി ന്യൂട്രലായി നില്‍ക്കാം എന്ന് വിചാരിച്ചിട്ടില്ല. ഞാന്‍ ഇടതുപക്ഷക്കാരനാണ് എന്ന് വിചാരിച്ചിട്ട് മലയാള സിനിമയിലെ ഇടത് സഹയാത്രികരൊന്നും എന്നെ അവരുടെ സിനിമയിലേക്ക് വിളിക്കാറുമില്ല. അതൊക്കെ വേറെയാണ് ഇർഷാദ് പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.