പ്രിയ സൂര്യയ്‌ക്ക് ജന്മദിനാശംസകള്‍ നേരുന്നു. ഒപ്പം നല്ലൊരു വര്‍ഷവും ആശംസിക്കുന്നു ; നടിപ്പിൻ നായകന് ജന്മദിനാശംസകളുമായി മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി

മൂവി ഡെസ്ക്ക് : തെന്നിന്ത്യയുടെ പ്രിയതാരമാണ് നടിപ്പിൻ നായകൻ സൂര്യ. തമിഴ്‌നാട്ടില്‍ എന്നപോലെ കേരളത്തിലും സൂര്യയുടെ സിനിമകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത് 48-ാം ജന്മദിനം ആഘോഷിക്കുന്ന താരത്തിന് ഇതിനോടകം നിരവധി ആശംസകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അക്കൂട്ടത്തില്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ആശംസയുമുണ്ട്.

Advertisements

ജ്യോതികയ്‌ക്കൊപ്പം കാതല്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച്‌ എടുത്ത ചിത്രത്തിനൊപ്പമാണ് മമ്മൂട്ടി പിറന്നാളാശംസ അറിയിച്ചിരിക്കുന്നത്. ‘പ്രിയ സൂര്യയ്‌ക്ക് ജന്മദിനാശംസകള്‍ നേരുന്നു. ഒപ്പം നല്ലൊരു വര്‍ഷവും ആശംസിക്കുന്നു’ എന്നായിരുന്നു മമ്മൂട്ടിയുടെ കുറിപ്പ്. താരം പങ്കുവെച്ച പോസ്റ്റിന് താഴെ ആശംസകളുമായി നിരവധി ആരാധകരും എത്തിയിരിക്കുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം ആരാധകര്‍ ഏറെ കാത്തിരുന്ന ചിത്രം കങ്കുവയുടെ അപ്‌ഡേഷൻ വീഡിയോയും ഇന്നലെ രാത്രി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററുകളും വലിയ രീതിയില്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഒരു ഹോളിവുഡ് ചിത്രത്തോട് കിടപിടിക്കുന്ന തരത്തില്‍ വൻ കാൻവാസിലാകും ചിത്രം എത്തുകയെന്ന് ഫസ്റ്റ് ഗ്ലിംപ്‌സ് വ്യക്തമാക്കുന്നു. പിരീഡ് ആക്ഷൻ ഡ്രാമ വിഭാഗത്തില്‍പെടുന്ന ചിത്രമാണ് ശിവ സംവിധാനം ചെയ്യുന്ന കങ്കുവ.

Hot Topics

Related Articles