പ്ലസ് വണ്‍ ഇംപ്രൂവ്മെന്റ് പരീക്ഷകൾ സെപ്റ്റംബര്‍ – ഒക്ടോബര്‍ മാസങ്ങളില്‍ നടക്കും ; വിശദാശംങ്ങളറിയാം

തിരുവനന്തപുരം : പ്ലസ് വണ്‍ ഇംപ്രൂവ്മെന്റ് പരീക്ഷ മുൻ വര്‍ഷത്തേതുപോലെ സെപ്റ്റംബര്‍ – ഒക്ടോബര്‍ മാസങ്ങളില്‍ നടക്കും. പ്ലസ് വണ്‍ ഇംപ്രൂവ്മെന്റ് പരീക്ഷ മുൻ വര്‍ഷത്തേതുപോലെ നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. നേരത്തെ ഹയര്‍സെക്കൻഡറി ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മാര്‍ച്ച്‌ മാസത്തിലെ ഒന്നാംവര്‍ഷ പരീക്ഷകള്‍ക്ക് ഒപ്പം നടത്താനാണ് തീരുമാനിച്ചിരുന്നത്.

Advertisements

എന്നാല്‍ ഇപ്പോള്‍ രണ്ടാം വര്‍ഷക്കാരായ വിദ്യാര്‍ഥികള്‍ ഒന്നാംവര്‍ഷ പരീക്ഷ എഴുതുമ്പോള്‍ ഈ തീരുമാനം അറിയില്ലായിരുന്നു എന്നുള്ള വിദ്യാര്‍ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ വര്‍ഷം കൂടി പ്രസ്തുത പരീക്ഷകള്‍ മുൻവര്‍ഷത്തേതു പോലെ നടത്താൻ തീരുമാനിച്ചത്. 2023 – 24 അധ്യയന വര്‍ഷം മുതല്‍ ഒന്നാംവര്‍ഷ ഹയര്‍ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മാര്‍ച്ച്‌ മാസത്തിലെ ഒന്നാംവര്‍ഷ പൊതു പരീക്ഷകള്‍ക്കൊപ്പമാണ് നടക്കുക.

Hot Topics

Related Articles