തിരുവനന്തപുരം : കെപിസിസി സംഘടിപ്പിക്കുന്ന ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിൽ വെറുമൊരു പ്രാസംഗികനായി മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്താൽ, ഇന്നുവരെ അദ്ദേഹം ഉമ്മൻ ചാണ്ടിയോടു ചെയ്ത സകല വേട്ടയാടലുകൾക്കും ഉള്ള കുറ്റസമ്മതം തന്നെയായിരിക്കും അതെന്ന് കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറായ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. പി.സരിൻ.
Advertisements
കോൺഗ്രസ് പാർട്ടിയുടെ മാത്രം നേതാവായിട്ടല്ല, മുഴുവൻ കേരള ജനതയുടെ നേതാവായിട്ട് ഉമ്മൻ ചാണ്ടിയെ കരുതിത്തന്നെയാണ് ഈ അനുസ്മരണം നടക്കേണ്ടതെന്ന് സരിൻ ഫെയ്സ്ബുക്കിൽ കുറിച്ചു.