ഡൽഹി : ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദത്തിനും , മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. മധ്യപ്രദേശിന് മുകളിലായി ഒരു ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്.മറ്റൊരു ചക്രവാതച്ചുഴി തെക്കൻ ഒഡിഷയ്ക്ക് മുകളിലും സ്ഥിതി ചെയ്യുന്നു. ഇത് ന്യൂനമര്‍ദ പാത്തിക്ക് രൂപം നല്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.
മധ്യ പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും വടക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടു . അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. കേരളത്തില്‍ അടുത്ത 5 ദിവസം (ജൂലൈ 24-28) വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും , മുൻകരുതലുകള്‍ എടുക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.