കമ്മിറ്റിയില്‍ എല്ലാവരെയും ഉള്‍പ്പെടുത്താൻ കഴിയില്ല ; സിനിമയിലെ എല്ലാവരുമായും വിഷയം ചര്‍ച്ച ചെയ്യും ; ഡബ്ല്യൂ.സി.സിയുടെ പരാമര്‍ശത്തോട് പ്രതികരിച്ച്‌ സാംസ്കാരിക മന്ത്രി സജി ചെറിയാൻ

ആലപ്പുഴ : സിനിമ കമ്മിറ്റി രൂപീകരണം നടപ്പിലാക്കിയ രീതി നിരാശപ്പെടുത്തിയെന്ന ഡബ്ല്യൂ.സി.സിയുടെ പരാമര്‍ശത്തോട് പ്രതികരിച്ച്‌ സാംസ്കാരിക മന്ത്രി സജി ചെറിയാൻ. സംസ്ഥാന ചലച്ചിത്ര നയം രൂപീകരിക്കാനുള്ള കമ്മിറ്റിയില്‍ എല്ലാവരെയും ഉള്‍പ്പെടുത്താൻ കഴിയില്ലെന്നും സിനിമയിലെ എല്ലാവരുമായും വിഷയം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അന്തിമ തീരുമാനം മെഗാ കോണ്‍ക്ലേവിലായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Advertisements

സംസ്ഥാനത്ത് സിനിമാ നയം തയാറാക്കുന്നതിന് കമ്മിറ്റി രൂപീകരിച്ച്‌ സാംസ്കാരിക വകുപ്പാണ് ഉത്തരവ് ഇറക്കിയത്. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷനിലെ ഷാജി എൻ. കരുണ്‍ ആണ് കമ്മിറ്റിയുടെ ചെയര്‍മാൻ. സംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണിയാണ് കണ്‍വീനര്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കമ്മിറ്റി രൂപീകരണം നടപ്പിലാക്കിയ രീതി നിരാശപ്പെടുത്തിയെന്നായിരുന്നു ഡബ്ല്യൂ.സി.സിയുടെ പ്രതികരണം. ഏകപക്ഷീയമായി രൂപീകരിക്കപ്പെടുന്ന ഇത്തരം കമ്മിറ്റികള്‍ക്ക് പ്രശ്നങ്ങള്‍ക്ക് പ്രായോഗികമായ ഒരു പരിഹാരവും കാണാനാവില്ലെന്നും ഡബ്ല്യൂ.സി.സി വിമര്‍ശിച്ചു. കമ്മിറ്റിയില്‍ യോഗ്യരായ അംഗങ്ങളെ നിയോഗിക്കണമെന്ന ആവശ്യവും ഡബ്ല്യൂ.സി.സി മുന്നോട്ടുവെച്ചിരുന്നു.

Hot Topics

Related Articles