ഉരുള്‍പൊട്ടി ഒലിച്ചുപോയ ഞുണങ്ങാര്‍ പാലം പുനര്‍നിര്‍മിച്ച് ഗതാഗതത്തിനായി തുറന്നുകൊടുത്തു

ശബരിമല: ഉരുള്‍പൊട്ടി ഒലിച്ചുപോയ ഞുണങ്ങാര്‍ പാലം പുനര്‍നിര്‍മിച്ച് ഗതാഗതത്തിനായി തുറന്നുകൊടുത്തു. നവംബര്‍ 11ന് ഉണ്ടായ ഉരുള്‍പൊട്ടലിലാണ് പഴയപാലം ഒലിച്ചുപോയത്. 19.3 ലക്ഷം രൂപ വിനിയോഗിച്ച് 10 ദിവസം കൊണ്ടാണ് വന്‍കിട ജലസേചന വിഭാഗം ഗാബിയോണ്‍ മാതൃകയിലുള്ള പാലത്തിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കിയത്. പുതിയ പാലത്തിന് 20 മീറ്റര്‍ നീളവും 5 മീറ്റര്‍ വീതിയുമാണുള്ളത്. 10 മുതല്‍ 15 വരെ ടണ്‍ സംഭരണ ശേഷിയുള്ള ട്രാക്ടറുകള്‍ക്ക് കടന്നുപോകാന്‍ പാകത്തിലാണ് പാലത്തിന്റെ നിര്‍മിതി. മലവെള്ളപ്പാച്ചിലില്‍ തകര്‍ന്ന പമ്പയിലെ ഞുണങ്ങാര്‍ പാലത്തിന്റെ നിര്‍മാണം 10 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ ഉറപ്പ് നല്‍കിയിരുന്നു.

Advertisements

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്‍ പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. ദേവസ്വം ബോര്‍ഡ് അംഗം മനോജ് ചരളേല്‍, എഡിഎം അര്‍ജുന്‍ പാണ്ഡ്യന്‍, വന്‍കിട ജലസേചന വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബെയ്‌സില്‍, അസി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബി.ജയകൃഷ്ണന്‍, അസി എന്‍ജിനീയര്‍ ജി.അരവിന്ദ്, എം. മനീഷ് കുമാര്‍, എം.ആര്‍.സജീവ് എന്നിവര്‍ പ്രസംഗിച്ചു.

Hot Topics

Related Articles