വളയം പിടിച്ച കൈകൾ കനിവ് തേടി കൈ നീട്ടുകയാണ് ; ഇനി എങ്ങോട്ട് പോകും ഞങ്ങൾ ! ഉപജീവനത്തിനായി കൂടുതേടിയലഞ്ഞ് കോട്ടയം തിരുനക്കരയിലെ ടാക്സി ഡ്രൈവർമാർ

കോട്ടയം : ജീവിതം കരുപിടിപ്പിക്കാൻ പകലന്തിയോളം വളയം പിടിക്കാൻ വിധിക്കപ്പെട്ടവർ. ഒരു ടെലഫോൺ വിളിക്കപ്പുറം എവിടേയും ഓടിയെത്തുന്നവർ , നഗരത്തിലെ ചെറുതും വലുതുമായ എല്ലാ വിഷയങ്ങളിലും മുഖം നോക്കാതെ ഇടപ്പെട്ടിരുന്നവർ , കോട്ടയം തിരുനക്കരയിലെ ടാക്സി ഡ്രൈവർമാർ ഇന്ന് അനാധരാണ്. തിരുനക്കരയിലെ ടാക്സി സ്റ്റാൻഡ് ഒഴിയേണ്ടി വരുന്നതോടെ പ്രതിസന്ധിയിലായ ഇവർ ആശ്രയത്തിന്റെ കനവ് തേടി കൈനീട്ടുകയാണ്.

Advertisements

തിരുനക്കര ബസ്റ്റാൻഡ് കെട്ടിടം നഗരസഭ പൊളിക്കാൻ എത്തുമ്പോൾ എങ്ങോട്ടു പോകുമെന്ന ആശങ്കയിലാണ് ടാക്സി ഡ്രൈവർമാർ. അരനൂറ്റാണ്ടിലെറെയായി ഇവിടെ ടാക്സി സ്റ്റാൻഡ് പ്രവർത്തനം ആരഭിച്ചിട്ട്. നൂറ്റി അൻപതോളം വരുന്ന കുടുംബങ്ങളുടെ വരുമാന മാർഗം കൂടിയാണ് ഈ ടാക്സിസ്റ്റാൻഡ്. കെട്ടിടങ്ങൾ പൊളിക്കുന്ന ഘട്ടത്തിൽ മാറണമെന്ന് സൂചിപ്പിച്ചതല്ലാതെ ഇവർക്ക് അനുയോജ്യമായ ഇടം നൽകാമെന്ന് നഗരസഭ വാക്കുനൽകിയിട്ടില്ല ഇതാണ് ടാക്സി ഡ്രൈവർമാരെ കൂടുതൽ ആശങ്കയിലാക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നഗരഹൃദയം വിട്ട് ആളനക്കമില്ലാത്ത ഒതുങ്ങിയ പ്രദേശത്ത് സ്റ്റാൻഡ് അനുവദിച്ചാൽ മതിയായ ഓട്ടം ലഭിക്കില്ല എന്നാണ് ഇവരുടെ പക്ഷം. കള്ള ടാക്സികളും, യൂബർ തുടങ്ങിയ മറ്റു ടാക്സി സംവിധാനങ്ങളും ഇതോടെ സ്ഥാനം പിടിക്കുമെന്നും ഇവർ പറയുന്നു. അതിനാൽ നഗരഹൃദയത്തോട് ചേർന്ന് കിടക്കുന്ന സ്ഥലത്ത് തന്നെ സ്റ്റാൻഡ് വരണം എന്നാണ് ഇവരുടെ ആവശ്യം. എന്നാൽ ഒഴിയേണ്ടി വരും എന്നതിനപ്പുറമായി ഇവർക്ക് മറ്റൊരു ഉറപ്പും നഗരസഭ നൽകിയിട്ടില്ല.

ദിവസേന സ്റ്റാൻഡിലെത്തുന്ന ഇവരുടെ നിത്യ ചിലവ് തന്നെ വലിയ കഷ്ടത്തിലാണ്. സ്റ്റാൻഡ് മറ്റൊരു സ്ഥലത്തേക്ക് പറിച്ചു നടുന്നതോടെ ഇപ്പോഴുള്ള ഓട്ടത്തിനും കുറവ് വരാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ തിരുനക്കര മൈതാനിയിലോ അതിന് സമീപമോ നഗര ഹൃദയത്തിലെവിടെയെങ്കിലുമോ സ്റ്റാൻഡ് അനുവദിക്കണം എന്നതാണ് ഡ്രൈവർമാരുടെ ആവിശ്യം. വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണുവാൻ നഗരസഭ തയ്യാറായില്ല എങ്കിൽ ശക്തമായ സമരങ്ങളുമായി മുന്നോട്ട് പോകുവാനാണ് ഇവരുടെ തീരുമാനം.

” ഞങ്ങൾക്ക് വേറെ വഴിയില്ല , കെട്ടിടം പൊളിച്ചാൽ ഞങ്ങൾ പിന്നെ എങ്ങോട്ട് പോകും ഞങ്ങൾക്കും ജീവിക്കണ്ടെ… ഉചിതമായ ഒരു ഇടം കിട്ടാതെ ഞങ്ങൾ ഇവിടുന്ന് മാറില്ല സമരമെങ്കിൽ സമരം. അല്പം വിപ്ലവം നടത്തിയാലും പുതിയ സ്റ്റാൻഡ് നഗരത്തിൽ തന്നെ കിട്ടാതെ ഞങ്ങൾ പിന്മാറില്ല ” തിരുനക്കരയിലെ ഡ്രൈവർമാർ ജാഗ്രതാ ന്യൂസ് ലൈവിനോട് പറഞ്ഞു ..

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.