വിജയക്കുതിപ്പില്‍ ചന്ദ്രയാന്‍ 3 ; അഞ്ചാം ഭ്രമണപഥം ഉയര്‍ത്തല്‍ വിജയം ; ആഗസ്റ്റ് ഒന്നിന് പേടകം ഭൂമിയുടെ ഭ്രമണപഥം കടക്കും

ഡൽഹി : ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യമായ ചാന്ദ്രയാന്‍ 3 ചന്ദ്രനോട് കൂടുതല്‍ അടുത്തു. അഞ്ചാം ഭ്രമണപഥം ഉയര്‍ത്തലും വിജയകരമായി നിര്‍വഹിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു. അടുത്ത മാസം ഒന്നിന് പേടകം ഭൂമിയുടെ ഭ്രമണപഥം കടക്കും.

Advertisements

ഇപ്പോള്‍ പേടകം 127609 കിലോമീറ്റര്‍ ഃ 236 കിലോമീറ്റര്‍ ഭ്രമണപഥത്തിലാണ്. ഭൂമിക്ക് ചുറ്റുമുള്ള ചന്ദ്രയാന്റെ അവസാന ഭ്രമണപഥമാണ് ഇത്. ഇനി ഒരു തവണ കൂടി ഭൂമിയെ ചുറ്റിയ ശേഷം പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് കുതിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അടുത്ത മാസം ഒന്നിന് പേടകത്തെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ ഐ എസ് ആര്‍ ഒ പൂര്‍ത്തിയാക്കും. രാത്രി പന്ത്രണ്ടിനും ഒരു മണിക്കും ഇടയിലായിരിക്കും ഇത്. അഞ്ചാം തീയതി ചന്ദ്രന്റെ ഗുരുത്വാകര്‍ഷണം പേടകത്തെ പിടിച്ചെടുക്കും.

23ന് ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തും. ലാന്‍ഡര്‍, റോവര്‍, പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ എന്നിവയാണ് ചന്ദ്രയാന്‍3ല്‍ ഉള്ളത്. ലാന്‍ഡറും റോവറും ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുകയും 14 ദിവസം അവിടെ പരീക്ഷണം നടത്തുകയും ചെയ്യും.

പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ തങ്ങി ഭൂമിയില്‍ നിന്ന് വരുന്ന വികിരണങ്ങളെ കുറിച്ച് പഠിക്കും. ചന്ദ്രോപരിതലത്തില്‍ ഭൂകമ്പങ്ങള്‍ എങ്ങനെ സംഭവിക്കുന്നുവെന്ന് ഐഎസ്ആര്‍ഒ ഈ ദൗത്യത്തിലൂടെ കണ്ടെത്തും.

Hot Topics

Related Articles