പർദ്ദ ധരിച്ച്‌ റെയില്‍വേ സ്‌റ്റേഷനില്‍ എത്തി തെന്നിന്ത്യൻ നടി ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ന്യൂസ് ഡെസ്ക് : ആമേന്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചിതമായ തെന്നിന്ത്യൻ താരം സ്വാതി റെഡ്ഡിയുടെ പുതിയ വീഡിയോ വൈറലാകുന്നു. പര്‍ദ്ദ ധരിച്ച്‌ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ താരത്തിന്റെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

Advertisements

പര്‍ദ്ദ ധരിച്ചുള്ള വീഡിയോയില്‍ സാരിയുടുത്ത് ഇരിക്കുന്ന ചിത്രങ്ങളും ചായ, കോലം എന്നിവയുടെ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. താരത്തിന്റെ ഒരു ദിവസത്തെ യാത്രയാണ് ഇത് എന്നാണ് ചിലര്‍ കമന്റ് ചെയ്യുന്നത്. പുതിയ സിനിമയുടെ ഭാഗമായിട്ടുള്ള വീഡിയോ ആണോ എന്ന സംശയവും ഉയരുന്നുണ്ട്. താരത്തെ കണ്ണുകളില്‍ നോക്കി താരത്തെ തിരിച്ചറിയാമെന്നാണ് ആരാധകര്‍ പറയുന്നത്.

Hot Topics

Related Articles