സൗന്ദര്യത്തിന്റെ കാര്യത്തിൽ ആരാധകർ ഏറെയുള്ള ബോളിവുഡ് നടിയാണ് ദീപിക പദുക്കോൺ. മിനിമല്‍ മേക്കപ്പിൽ വരുന്ന താരത്തിന്റെ ലുക്കിനും ആരാധകർ ഏറെയുണ്ട്. ഇപ്പോഴിതാ തന്‍റെ സ്കിൻകെയർ ടിപ്സ് പങ്കുവച്ചിരിക്കുകയാണ് ദീപിക. ഇന്റർനാഷണൽ സ്കിൻ കെയർ ദിനത്തോടനുബന്ധിച്ചാണ് താരം തന്റെ ബ്യൂട്ടി ബ്രാൻഡായ 82e യുടെ വെബ്‌സൈറ്റിൽ ആണ് താരം തന്‍റെ സ്കിൻ കെയർ ടിപ്പ് പങ്കുവച്ചത്.
ക്ലെന്‍സ്, ഹ്രൈഡ്രേറ്റ്, സംരക്ഷണം എന്നീ മൂന്നു സ്റ്റെപ്പുകളാണ് ദീപികയുടെ ചർമ്മ സംരക്ഷണത്തിന്റെ പ്രധാന വഴികൾ. എപ്പോഴും നിങ്ങളുടെ ചർമ്മത്തിന് അനുയോജ്യമായ ഒരു ക്ലെൻസർ ഉപയോഗിച്ച് മുഖം കഴുകുക. രണ്ടാമതായി അനുയോജ്യമായ മോയ്സ്ചറൈസർ ഉപയോഗിച്ച് നിങ്ങളുടെ ചർമത്തെ ജലാംശമുള്ളതാക്കുക. അവസാനമായി സൺസ്ക്രീൻ ഉപയോഗിച്ച് നിങ്ങളുടെ ചർമത്തെ സംരക്ഷിക്കുക. ഓരോ 3-4 മണിക്കൂറിന് ശേഷവും സൺസ്‌ക്രീൻ വീണ്ടും പ്രയോഗിക്കേണ്ടതും പ്രധാനമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അമ്മയിൽ നിന്നാണ് ചർമ്മ സംരക്ഷണത്തിന്റെ ആദ്യ പാഠങ്ങൾ അറിഞ്ഞതെന്നാണ് ദീപിക പറയുന്നത്. ചര്‍മ്മത്തില്‍ ഒരുപാട് പരീക്ഷണങ്ങള്‍ നടത്തരുതെന്നും എല്ലാം സിംപിള്‍ ആയി ചെയ്യണമെന്നും കുട്ടിക്കാലം മുതല്‍ അമ്മ തന്നെ ഉപദേശിക്കാറുണ്ടായിരുന്നെന്നും ദീപിക എപ്പോഴും പറയാറുണ്ട്. ചർമ്മ സംരക്ഷണത്തിന് 30 സെക്കന്റോ, 30 മിനിറ്റോ സ്പെൻഡ് ചെയ്താലും അത് നല്ല മനസ്സോടെയാവണമെന്നും ദീപിക പദുകോണ്‍ പറഞ്ഞു.