ന്യൂസ് ഡെസ്ക് : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് നടൻ ബാല. ബാലയുടെ വാക്കുകൾ ഇങ്ങനെ . ഉമ്മന്‍ ചാണ്ടി സാറുമായി എനിക്ക് ഉണ്ടായിരുന്നത് വ്യക്തിപരമായ ബന്ധമാണ്. അദ്ദേഹം മുഖ്യമന്ത്രി ആയിരിക്കുന്ന സമയത്ത് ഞാനൊരിക്കല്‍ കാണാന്‍ പോയി.അന്ന് അദ്ദേഹത്തിന്‍റെ കാലിന് എന്തോ അസുഖമുണ്ട്. കാണണം എന്ന എന്‍റെ ആഗ്രഹം പറഞ്ഞപ്പോള്‍ അനുമതി തന്നു. ഞാന്‍ ചെല്ലുമ്പോള്‍ അദ്ദേഹം കാല് ഒരു സ്റ്റൂളില്‍ കയറ്റി വച്ച് ഇരിക്കുകയാണ്. എന്നെ കണ്ടപ്പോള്‍ കാല്‍ താഴ്ത്തി വച്ച് കെട്ടിപ്പിടിച്ച് കൊണ്ടാണ് സ്വീകരിച്ചത്.
ഞാന്‍ ഹിറ്റ്‌ലിസ്റ്റ് എന്ന സിനിമ നിര്‍മിച്ച് സംവിധാനം ചെയ്തിട്ടുണ്ടെന്നും അതിന്‍റെ ഓഡിയോ ലോഞ്ചിന് വരണം എന്നും ഞാന്‍ പറഞ്ഞു. അപ്പോള്‍ അദ്ദേഹം യാതൊരു മടിയും കൂടാതെ വരാമെന്നേല്‍ക്കുകയും പിന്നീട് ഓഡിയോ ലോഞ്ചിന് വരികയും ചെയ്തു. ഉമ്മന്‍ ചാണ്ടി എനിക്ക് പിതാവിനെപോലെയാണ്. എപ്പോഴും മരിച്ചവര്‍ ചെയ്ത നന്മയെ ഓര്‍ക്കുകയും അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യണം. ബാല പറഞ്ഞു.