മണിപ്പൂരിനെക്കുറിച്ച്‌ ചോദിക്കുമ്പോള്‍ പ്രധാനമന്ത്രി ഈസ്റ്റ് ഇന്ത്യ കമ്പനിയെക്കുറിച്ചാണ് സംസാരിക്കുന്നത് ; ഇന്ത്യ എന്ന പേരിനെ മോദി ഭയപ്പെടുന്നു ; മല്ലികാര്‍ജുൻ ഖാര്‍ഗെ

ഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലക്ഷ്യബോധം നഷ്ടപ്പെട്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ. മണിപ്പൂരിനെക്കുറിച്ച്‌ ചോദിക്കുമ്പോള്‍ പ്രധാനമന്ത്രി ഈസ്റ്റ് ഇന്ത്യ കമ്പനിയെക്കുറിച്ചാണ് സംസാരിക്കുന്നത്. ഇന്ത്യ എന്ന പേരിനെ എന്തിനാണ് മോദി ഭയപ്പെടുന്നതെന്നും ഖാര്‍ഗെ ചോദിച്ചു.

Advertisements

‘ഇന്ത്യ’ എന്ന വാക്ക് പ്രയോഗിച്ചതുകൊണ്ടു മാത്രം കാര്യമുണ്ടാകില്ലെന്നും ഇന്ത്യൻ മുജാഹിദീന്റെയും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്ബനിയുടെയുമെല്ലാം പേരില്‍ ഇന്ത്യയുണ്ടെന്നുമായിരുന്നു മോദിയുടെ വിമര്‍ശനം. ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് പരാമര്‍ശം. ഇത്രയും ദിശാബോധമില്ലാത്തൊരു പ്രതിപക്ഷത്തെ താൻ ഒരിക്കലും കണ്ടിട്ടില്ല. മോദിയെ എതിര്‍ക്കുക എന്ന ഒറ്റ അജണ്ടയുമായി നടക്കുന്ന നിസ്സഹായരും പരാജിതരുമായ ഒരു സംഘമാണ് പ്രതിപക്ഷമെന്നും മോദി കടന്നാക്രമിച്ചിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടര്‍ന്നു. മല്ലികാര്‍ജുൻ ഖാര്‍ഗെയെ സംസാരിക്കാൻ ബിജെപി എംപിമാര്‍ അനുവദിച്ചില്ല. ഖാര്‍ഗെയുടെ മൈക്ക് രാജ്യസഭ ചെയര്‍മാൻ ഓഫ് ചെയ്തതിനു പിന്നാലെ പ്രതിപക്ഷ എം.പിമാര്‍ രാജ്യസഭയില്‍ നിന്ന് ഇറങ്ങിപോയി.

Hot Topics

Related Articles