മുഖ്യമന്ത്രിയുടെ സംസാരത്തിനിടെ മൈക്ക് തടസപ്പെട്ട സംഭവം: കേസ് പിൻവലിക്കണമെന്ന് മൈക്ക് ഉടമകളുടെ സംഘടന

തിരുവനന്തപുരം: കഴിഞ്ഞ ദിവസം നടന്ന
ഉമ്മന്‍ചാണ്ടി അനുസ്മരണത്തിനിടയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ടതിന് കേസെടുത്തത് പിൻവലിക്കണമെന്ന് മൈക്ക് ഉടമകളുടെ സംഘടന.

Advertisements

പരിപാടിയിൽ മൈക്ക് ഹൗളിംങ്ങ് വന്നതിന് ഉപയോഗിച്ച മൈക്ക് സെറ്റ് ഉപകരണങ്ങൾക്കും മൈക്ക് ഉടമയ്ക്കും എതിരെ കേരള പൊലീസ് നടപടിയെടുത്തും ഉപകരണങ്ങൾ പിടിച്ചെടുത്തതും പ്രതിഷേധാർഹമാണെന്ന് മൈക്ക് ഉടമകളുടെ സംഘടന പ്രസ്താവനയില്‍ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേസ് എടുത്തിട്ടുണ്ടെങ്കിലും എഫ്ഐആറിൽ ആരെയും പ്രതിയാക്കിയിട്ടില്ല. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിൽ പ്രതി പ്രവർത്തിച്ചുവെന്നാണ് എഫ്ഐആറിലുള്ളത്. എന്നാൽ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മൈക്കിൽ ഹൗളിംഗ് വരുത്തി സുരക്ഷാ പ്രശ്നമുണ്ടാക്കിയെന്നും എഫ്ഐആറിൽ പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു. മൈക്ക്, ആംബ്ലിഫയർ, വയർ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് ഇലട്രിക്കൽ ഇൻസ്പെക്ടറേറ്റ് പരിശോധന നടത്തും.

അതേസമയം, മൈക്ക് കേടായതിന് കേസെടുത്ത നടപടിയില്‍ പരിഹാസവും പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. സാങ്കേതിക പ്രശ്നത്തിന് പൊലീസ് സ്വമേധയാ കേസെടുത്തത് ശരിയായില്ലെന്നാണ് കോണ്‍ഗ്രസ് പക്ഷം.

Hot Topics

Related Articles