തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന് എതിരായ കേന്ദ്ര ഗവൺമെന്റിന്റെ സാമ്പത്തികനയങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍.ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ സൂപ്രീംകോടതിയെ സമീപിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുമതി നല്‍കി. കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ട ഫയലില്‍ ഒപ്പിട്ടത്.
കേന്ദം സംസ്ഥാനത്തിന്റെ വായ്പപ്പരിധി വെട്ടിക്കുറച്ചതും കടം സംബന്ധിച്ച നിര്‍വചനങ്ങളില്‍ മാറ്റംവരുത്തി മറ്റ് ഏജന്‍സികള്‍ എടുക്കുന്ന വായ്പയും ട്രഷറി നിക്ഷേപങ്ങളും സര്‍ക്കാരിന്റെ കടമയായി കണക്കാക്കുന്നതുമാണ് സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യപ്പെടുന്നത്. സംസ്ഥാനത്തിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കബില്‍ സിബലിനെ ചുമതലപ്പെടുത്താനാണ് ആലോചിക്കുന്നത്.