തിരുവനന്തപുരം: വിവാദമായതോടെ മൈക്ക് സെറ്റ് കേസിൽ നിന്ന് തലയൂരി സർക്കാർ. പരിശോധനയാകാം, കേസെടുക്കേണ്ട എന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത മൈക്കും ആംപ്ളിഫയറും ഉടമയ്ക്ക് പൊലീസ് തിരിച്ചുനൽകി.
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് തകരാറായതിൽ ആണ് കൻറോൺമെനറ് പൊലീസ് കേസെടുത്തത്. മൈക്കിൽ ഹൗളിംഗ് വരുത്തി പൊതുസുരക്ഷയെ ബാധിക്കും വിധത്തിൽ പ്രതി പ്രവർത്തിച്ചു എന്നാണ് എഫ്ഐഐർ. പക്ഷെ പൊലീസ് സ്വമേധായ എടുത്ത കേസിൽ പ്രതിയില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൈക്ക് ഓപ്പറേറ്റർ വട്ടിയൂർക്കാവിലെ എസ് വി സൗണ്ട്സ് ഉടമ രഞ്ജിത്തിൽ നിന്നും മുഖ്യമന്ത്രി പ്രസംഗിക്കാൻ ഉപയോഗിച്ച മൈക്കും ആംപ്ളിഫൈയറും കേബിളുകളും പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധനക്ക് അയച്ചു. സംഭവം പുറത്തറിഞ്ഞ് പ്രതിപക്ഷ പാർട്ടിയിൽ ഉള്ളവർ അടക്കം പരിഹാസവുമായ് എത്തിയതോടെ മുഖ്യമന്ത്രി വിഷയത്തിൽ ഇടപെടുകയായിരുന്നു.
സുരക്ഷാ പരിശോധനയല്ലാതെ എല്ലാം അവസാനിപ്പിക്കണമെന്ന് പൊലീസിന് നിർദ്ദേശം നൽകി. ഇതോടെ പൊതുമരാമത്ത് വകുപ്പിൻ്റെ ഇലക്ട്രോണിക് വിഭാഗത്തിലെ പരിശോധന അതിവേഗം പൂർത്തിയാക്കി മൈക്കും ഉപകരണങ്ങളും രഞ്ജിത്തിന് കൈമാറി. അതേസമയം, ആളുകൾ തിക്കിത്തിരക്കിയപ്പോൾ ഉണ്ടായ പ്രശ്നം മാത്രമെന്ന് മൈക്കിന്റെ കാര്യത്തിൽ ഇവിടെ സംഭവിച്ചതെന്നാണ് രഞ്ജിത്ത് പറയുന്നത്.