എം.ടി സമ്മാനിച്ച പേന എന്നേക്കും കാത്തുസൂക്ഷിക്കുന്ന ഒരു നിധിയാണ് ; രാഹുല്‍ ഗാന്ധി എം ടി വാസുദേവൻ നായരുമായി കൂടിക്കാഴ്ച നടത്തി

മലപ്പുറം : ജ്ഞാനപീഠ പുരസ്കാര ജേതാവ് എം ടി വാസുദേവൻ നായരുമായി കൂടിക്കാഴ്ച നടത്തി രാഹുല്‍ ഗാന്ധി. എം ടി രാഹുലിന് പേന സമ്മാനിച്ചു. എം.ടിയുടെ സമ്മാനം താൻ എന്നേക്കും കാത്തുസൂക്ഷിക്കുന്ന ഒരു നിധിയായി കാണുന്നുവെന്ന് രാഹുല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചു.

Advertisements

90-ാം വയസ്സില്‍, നവോത്ഥാന മനുഷ്യന്റെ അസാധാരണമായ വൈദഗ്ദ്ധ്യം അദ്ദേഹത്തിന്റെ കണ്ണുകളില്‍ തിളങ്ങിയെന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രചോദനവും എല്ലാവര്‍ക്കും ഒരു മാതൃകയാണെന്നും രാഹുല്‍ കുറിച്ചു. ഒട്ടേറെ പേരാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇത് പങ്കുവെച്ചിരിക്കുന്നത്.

Hot Topics

Related Articles