തിരുവനന്തപുരം : കാസർകോട് നിന്ന് തലസ്ഥാനത്തേക്ക് ഒരു വന്ദേ ഭാരത് ട്രെയിൻ കൂടി അനുവദിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി ഉറപ്പ് നല്‍കിയതായി കെ സുരേന്ദ്രന്‍ അറിയിച്ചു. വൈകാതെ നടപടികൾ പൂർത്തിയാക്കി വന്ദേ ഭാരത് ഓടി തുടങ്ങും.
Advertisements
സിൽവർ ലൈൻ അടഞ്ഞ അധ്യായമാണെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാർ ഉദ്ദേശിച്ച രീതിയിൽ ഒരിക്കലും പദ്ധതി നടക്കാൻ പോകുന്നില്ല.
മെട്രോമാൻ ഇ ശ്രീധരന്‍റെ അഭിപ്രായം സര്‍ക്കാർ അംഗീകരിക്കും എന്ന് തോന്നുന്നില്ലെന്നും വിഷയത്തിൽ കേരള സർക്കാർ പ്രതികരിക്കട്ടെ എന്നും കെ സുരേന്ദ്രൻ പറഞ്ഞു.