എടത്വ പഞ്ചായത്ത് വൈസ് പ്രസിഡന്റായി രേഷ്മാ ജോൺസൺ തിരഞ്ഞെടുക്കപ്പെട്ടു

ആലപ്പുഴ : എടത്വ ഗ്രാമ പഞ്ചായത്തില്‍ നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിലെ രേഷ്മാ ജോണ്‍സണ്‍ കൈപ്പടാശ്ശേരി വിജയിച്ചു. 4 ന് എതിരെ 9 വോട്ടുകള്‍ക്കാണ് രേഷ്മാ ജോണ്‍സണ്‍ വിജയിച്ചത്. എല്‍ഡിഎഫില്‍ നിന്നുള്ള വിനീത ജോസഫായിരുന്നു എതിര്‍ സ്ഥാനാര്‍ഥി. വൈസ് പ്രസിഡന്റായിരുന്ന കേരള കോണ്‍ഗ്രസിലെ ജയിന്‍ മാത്യു തിരഞ്ഞെടുപ്പ് കാലത്തെ ധാരണ പ്രകാരം രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പു നടന്നത്.
15 അംഗ ഭരണസമിതിയില്‍ 13 പേര്‍ പങ്കെടുത്തു. ജനാധിപത്യ കേരള കോണ്‍ഗ്രസ് അംഗം ബാബു മണ്ണാന്തുരുത്തിയും, ബിജെപി അംഗം ദീപ ഗോപകുമാറും പങ്കെടുത്തില്ല. ചമ്പക്കുളം കൃഷി അസി. ഡയറക്ടര്‍ റീന രവീന്ദ്രന്‍ ആയിരുന്നു വരണാധികാരി. നിലവില്‍ കോണ്‍ഗ്രസ് 5, കേരള കോണ്‍ഗ്രസ് 2 കേരള കോണ്‍ഗ്രസ് ജേക്കബ് 1, സ്വതന്ത്രര്‍ 2. സിപിഎം 3. ജനാധിപത്യ കേരളാ കോണ്‍ഗ്രസ് 1 ബിജെപി 1 എന്നതാണ് കക്ഷിനില.

Advertisements

Hot Topics

Related Articles