കോട്ടയം
കോട്ടയം : വനിത ശിശു വികസന വകുപ്പിന്റെ കനൽ കർമ്മ പദ്ധതിയുടെ ഭാഗമായി ‘കനൽ ക്യാമ്പയിൻ 2023 ’ സംഘടിപ്പിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ ചെറുക്കുക , ലിംഗ വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ക്യാമ്പയിന് തുടക്കമായത്.
കോട്ടയം ഗവ. കോളേജിൽ സംഘടിപ്പിച്ച പരിപാടിയുടെ ജില്ലാ തല ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു നിർവ്വഹിച്ചു. ഗവ.കോളേജ് പ്രിൻസിപ്പൽ ഡോ. ആർ പ്രഗാഷ് അധ്യക്ഷനായി. ‘ലിംഗ സമത്വം’ എന്ന വിഷയത്തിൽ കൗൺസിലർ ജിതിൻ ക്ലാസ് എടുത്തു. കോട്ടയം നർക്കോട്ടിക് സെല്ലിലെ പൊലീസ് ഓഫീസർമാരായ എൻ പി ഷേമ , ശിശിര മോൾ , നീതു ദാസ് , പ്രസീജ എന്നിവർ പെൺകുട്ടികൾക്ക് സെൽഫ് ഡിഫൻസ് പരിശീലനം നൽകി. ‘ബെനവലന്റ് സെക്സിസം’ എന്ന വിഷയത്തെപ്പറ്റി ഡിബേറ്റ് നടത്തി. മിഷൻ ശക്തി ജില്ലാ കോർഡിനേറ്റർ പ്രിൻസി സൂസൻ വർഗീസ്, ജൻഡർ സ്‌പെഷ്യലിസ്‌റ്റ് എ എസ് സനിത എന്നിവർ സംസാരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫോട്ടോ ക്യാപ്‌ഷൻ
കനൽ ഫെസ്‌റ്റ് ജില്ലാതല പരിപാടി കോട്ടയം ഗവ. കോളേജിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു ഉദ്‌ഘാടനം ചെയ്യുന്നു