ലയൺസ് ക്ലബ് ഓഫ് കോട്ടയം സെൻട്രൽ മഴയിൽ ദുരിതം അനുഭവിച്ചവർക്ക് സഹായം വിതരണം ചെയ്തു; സഹായം വിതരണം ചെയ്തത് മൂലവട്ടം തിരുവാതുക്കൽ പ്രദേശങ്ങളിൽ

കോട്ടയം: ലയൺസ് ക്ലബ് ഓഫ് കോട്ടയം സെൻട്രലിന്റെ നേതൃത്വത്തിൽ മഴയിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായം വിതരണം ചെയ്തു. ജൂണിലെ മഴയിൽ ദുരിതം അനുഭവിക്കുന്നവർക്കാണ് സഹായ വിതരണം നടത്തിയത്. കോട്ടയം നഗരസഭയിലെ രണ്ടു വാർഡുകളിലെ സാധാരണക്കാരായ ആളുകൾക്കാണ് കൗൺസിലർമാരുടെ സഹായത്തോടെ ലയൺസ് ക്ലബ് ഓഫ് കോട്ടയം സെൻട്രൽ സഹായം വിതരണം ചെയ്തത്. കോട്ടയം മൂലവട്ടം പ്രദേശത്തും, തിരുവാതുക്കൽ , വേളൂർ പ്രദേശത്തും സാധനങ്ങൾ വിതരണം ചെയ്തു.

Advertisements

ലയൺസ് ക്ലബ് സെൻട്രൽ പ്രസിഡന്റ് ബിനു കോയിക്കൽ, ലയണസ് പ്രസിഡന്റ് വിജിത്ര ബിനു , സെക്രട്ടറി തോമസ് ഫിലിപ്പ്, ട്രഷറർ ലയൺ ഡോക്ടർ സന്തോഷ്‌കുമാർ, ഡിസ്ട്രിക്ട് മെമ്പർ കാൽവിൻ എബ്രഹാം തമ്പുരാൻ, നഗരസഭ അംഗങ്ങളായ ബിന്ദു സന്തോഷ്‌കുമാർ, ഷീനാ ബിനു എന്നിവരും സഹായ വിതരണത്തിൽ പങ്കെടുത്തു.

Hot Topics

Related Articles