തിരുവനന്തപുരം : മുതലപ്പൊഴിയില്‍ നിയന്ത്രണം കൊണ്ടുവരാൻ തീരുമാനം. നിയന്ത്രണങ്ങള്‍ സംബന്ധിച്ച ശിപാര്‍ശ സര്‍ക്കാരിന് ഫിഷറീസ് ഡയറക്ടര്‍ കൈമാറി.മഴക്കാലമായതോടെ മുതലപ്പൊഴിയില്‍ അപകടങ്ങള്‍ തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി. കാലാവസ്ഥ മുന്നറിയിപ്പുള്ള ദിവസങ്ങളില്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകുന്നത് പൂര്‍ണമായി ഒഴിവാക്കണമെന്നാണ് നിര്‍ദേശം.
ഇക്കാര്യം അധികൃതര്‍ ഉറപ്പാക്കണമെന്നും ഫിഷറീസ് വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. മന്ത്രിതലത്തില്‍ ചര്‍ച്ചകള്‍ നടത്തി വിഷയത്തില്‍ അന്തിമതീരുമാനം എടുക്കണമെന്ന് ഫിഷറീസ് ഡയറക്ടര്‍ അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിഷയം മല്‍സയതൊഴിലാളുകളുമായും ഫിഷറീസ് വകുപ്പ് ചര്‍ച്ച നടത്തും. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ടെങ്കിലും അവ പാലിക്കപ്പെടുന്നില്ലെന്നാണ് ഫിഷറീസ് വകുപ്പ് പറയുന്നത്. തുടര്‍ന്നാണ് അടിയന്തര നടപടികള്‍ എടുക്കാനുള്ള തീരുമാനം.