റെഡ്മി 12 നൊപ്പം റെഡ്മി 12 5 ജി ഓഗസ്റ്റ് 1 ന് ഇന്ത്യയിൽ ; ആവേശത്തോടെ ഫോൺ ആരാധകർ 

റെഡ്മി 12 നൊപ്പം റെഡ്മി 12 5 ജി ഓഗസ്റ്റ് 1 ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് ഷവോമി ഇന്ന് പ്രഖ്യാപിച്ചു. ഉപകരണത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ബ്രാൻഡ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ട്വിറ്ററിലെ ഒരു ഔദ്യോഗിക വീഡിയോയിലൂടെ കമ്പനി ലോഞ്ച് സ്ഥിരീകരിച്ചു. ഫോൺ ആമസോണിൽ ലഭ്യമാകും, ടീസർ അനുസരിച്ച് നിരവധി ഫീച്ചറുകളുമായാണ് ഈ ഫോൺ എത്തുന്നത്. 

Advertisements

റെഡ്മി 12 5ജി കണക്റ്റിവിറ്റിയുടെയും ആക്സസബിലിറ്റിയുടെയും ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കും. കൂടാതെ,  15k-ൽ താഴെയുള്ള സെഗ്‌മെന്റിൽ മികച്ച വാഗ്ദാനമായിരിക്കും ഈ ഫോൺ. 4ജിയെ ജനകീയമാക്കിയ ആദ്യ ബ്രാൻഡുകളിലൊന്നാണ് ഷവോമി. പുതിയ ഡി​വൈസിലൂടെ 5ജി എല്ലാവരിലേക്കും എത്തിക്കുന്നതിലൂടെ ചരിത്രം ആവർത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത് എന്ന് കരുതേണ്ടിയിരിക്കുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റെഡ്മി 12 5ജി സ്പെസിഫിക്കേഷനുകൾ (പ്രതീക്ഷിക്കുന്നത്):

6.79 ഇഞ്ച് FHD+ ഡിസ്‌പ്ലേയോടും അതിശയകരമായ രൂപകൽപ്പനയോടും കൂടിയാകും റെഡ്മി 12 5ജി എത്തുകയെന്ന് പ്രതീക്ഷിക്കുന്നു. ഈ വലിയ ഡിസ്‌പ്ലേ ആഴത്തിലുള്ള കാഴ്ചാനുഭവം പ്രദാനം ചെയ്യും, ഉപയോക്താക്കൾക്ക് തങ്ങളുടെ പ്രിയപ്പെട്ട എല്ലാ ഉള്ളടക്കവും പൂർണ്ണമായി ആസ്വദിക്കാൻ കഴിയുമെന്ന് ഇത് ഉറപ്പുനൽകുന്നു. ഉയർന്ന 2460×1080 റെസലൂഷനും 90Hz അഡാപ്‌റ്റീവ്സിങ്ക് റിഫ്രഷ് റേറ്റും ഇതിലുണ്ടാകും. അ‌തിനാൽ ഇന്ത്യയിലെത്തുന്ന റെഡ്മി 12 5ജി ഉപയോക്താക്കൾ  ഗെയിം കളിക്കുകയാണെങ്കിലും പ്രിയപ്പെട്ട ഷോ കാണുകയാണെങ്കിലും ഈ മികവുകളിലൂടെ സുഗമമായ അ‌നുഭവം സമ്മാനിക്കും.

ലഭ്യമായ വിവരങ്ങൾ പ്രകാരം, റെഡ്മി 12 5ജിയിൽ വിസ്മയകരമായ രൂപകൽപ്പനയും ക്രിസ്റ്റൽ ബാക്ക് ഫ്രെയിമോടുകൂടിയ സൂപ്പർ സ്ലീക്ക് പ്രൊഫൈലും കാണാമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഈ സ്മാർട്ട്ഫോണിന് പ്രീമിയം ലുക്ക് നൽകുന്നു. ഒരു ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പായിരിക്കും ഈ ഫോണിൽ ഉണ്ടാകുക. പോർട്രെയിറ്റ്, നൈറ്റ്, 50 എംപി മോഡ്, ടൈം-ലാപ്‌സ് തുടങ്ങിയ വ്യത്യസ്ത മോഡുകൾക്കൊപ്പമാകും പിൻ ക്യാമറകൾ എത്തുക. സെൽഫികൾക്കായി 8 എംപി ഫ്രണ്ട് ക്യാമറയും ഇതിലുണ്ടാകും. കൂടാതെ ​സൈഡ് മൗണ്ടഡ് ഫിംഗർ പ്രിന്റ് സെൻസറും IP53 റേറ്റിംഗും ഇതിനൊപ്പം ഉണ്ടാകും. 

പ്രോസസറിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ബ്രാൻഡ് ഇതുവരെ അറിയിച്ചിട്ടില്ലെങ്കിലും, റെഡ്മി 12 5ജി ഒരു സൂപ്പർഫാസ്റ്റ് ലാഗ്-ഫ്രീ പ്രോസസറാണ് നൽകുന്നത്. ഇൻ-ബോക്‌സ് ചാർജറിനൊപ്പം 5000mAh ബാറ്ററിയും സ്‌മാർട്ട്‌ഫോണിൽ കാണാം. മറ്റ് സ്മാർട്ട്‌ഫോൺ ബ്രാൻഡുകളിൽ നിന്ന് വ്യത്യസ്തമായി, ഉപയോക്താക്കളുടെ ദൈനംദിന ആവശ്യങ്ങൾ അനായാസമായി കൈകാര്യം ചെയ്യാൻ ഇത് സഹായിക്കുന്നു.

ഈ വിവരങ്ങളെല്ലാം ഊഹത്തിന്റെ അ‌ടിസ്ഥാനത്തിൽ ഉള്ളതാണെന്ന് പ്രത്യേകം ശ്രദ്ധിക്കുക. ഈ ഫോണിന്റെ ഫീച്ചറുകളും വിലയും മറ്റ് വിവരങ്ങളും അ‌ധികം ​വൈകാതെ കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തും. അ‌വ ലഭ്യമാകുന്ന മുറയ്ക്ക് പങ്കുവയ്ക്കാം. കൂടുതൽ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കുക.

Hot Topics

Related Articles