പട്ന: പ്രതിപക്ഷ സഖ്യമായ ‘ഇൻഡ്യ’യുടെ രണ്ട് യോഗങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ പ്രധാനമന്ത്രി ഭയപ്പെട്ടു തുടങ്ങിയെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.അവര്‍ എന്തുമാത്രം ഭയപ്പെടുന്നുവെന്ന് ഇപ്പോള്‍ കാണാം. ഏതാനും മാസങ്ങളായി ഈ ഭയം അവര്‍ക്കുണ്ട്. പട്ന, ബംഗളൂരു യോഗങ്ങള്‍ക്ക് പിന്നാലെ പ്രതിപക്ഷ സഖ്യത്തിന് പേര് കൂടി വന്നതോടെ ബി.ജെ.പി നേതാക്കള്‍ വലിയ ഭയപ്പാടിലാണ്. രാജ്യതാല്പര്യം പരിഗണിച്ചാണ് പ്രതിപക്ഷം നയങ്ങള്‍ രൂപീകരിക്കുകയെന്നും നിതീഷ് പറഞ്ഞു.
പ്രതിപക്ഷ സഖ്യത്തിന്റെ ‘ഇൻഡ്യ’ എന്ന പേരിനെതിരെ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇന്ത്യൻ മുജാഹിദീനിലും ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്ബനിയിലും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയിലും ഇന്ത്യയുണ്ടെന്നായിരുന്നു മോദിയുടെ പരിഹാസം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രതിപക്ഷ സഖ്യത്തിന്റെ സീറ്റ് വിഭജനം അടക്കമുള്ള ചര്‍ച്ചകള്‍ വേഗത്തിലാക്കണമെന്നും നിതീഷ് ആവശ്യപ്പെട്ടു. രണ്ട് മീറ്റിങ്ങുകളില്‍ തങ്ങള്‍ ഒരുമിച്ചിരുന്നു. സഖ്യത്തിന് പേരിട്ടു, അതിന് അവര്‍ എന്തിനാണ് ഇത്രമേല്‍ ആശങ്കപ്പെടുന്നതെന്നും നിതീഷ് ചോദിച്ചു.
മണിപ്പൂര്‍ കലാപത്തില്‍ മോദി മൗനം തുടരുന്നതിനെ നിതീഷ് കുമാര്‍ വിമര്‍ശിച്ചു. വിഷയത്തില്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എൻ.ഡി.എ ഇപ്പോള്‍ ദുര്‍ബലമായ മുന്നണിയായി മാറിയെന്നും നിതീഷ് കുമാര്‍ പറഞ്ഞു.