പുതിയ മദ്യനയം ; മദ്യത്തില്‍ നിന്നും വരുമാനം കൂട്ടുകയാണ് സര്‍ക്കാര്‍ ലക്ഷ്യം ; വി ഡി സതീശന്‍

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ മദ്യ നയത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ബീവറേജ്സ് കോര്‍പ്പറേഷന്റെ ഔട്ട് ലെറ്റുകള്‍ വര്‍ധിപ്പിക്കുന്നതിലൂടെ മദ്യത്തിന്റെ വ്യാപനമാണ് നടത്തുന്നത് എന്ന് വി ഡി സതീശന്‍ പറഞ്ഞു.കേരളം ലഹരിയുടെ കാര്യത്തില്‍ നേരിടുന്നത് വലിയ വെല്ലുവിളിയാണ്. മയക്കുമരുന്നിന്റെ കേന്ദ്രമായി സംസ്ഥാനം മാറുകയാണ്. മദ്യത്തില്‍ നിന്നും വരുമാനം കൂട്ടുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം വിമര്‍ശിച്ചു.

Advertisements

മദ്യത്തിന്റെ വില കൂട്ടിയാല്‍ ഇന്നലെ മൂന്ന് പെഗ് കഴിച്ച ഒരാള്‍ ഇന്ന് രണ്ട് പെഗ് ആക്കുമോ. ഇല്ല, പക്ഷേ വീട്ടില്‍ കൊടുക്കുന്ന പൈസ കുറയ്ക്കും. എം ഡി എം എ ഉള്‍പ്പെടെയുള്ള ലഹരികള്‍ വ്യാപകമായി കേരളത്തില്‍ ഒഴുകുകയാണ്. ജനങ്ങള്‍ എവിടെയെങ്കിലും പോയി നശിക്കട്ടെ എന്ന നിലപാടാണ് സര്‍ക്കാരിന്. ഒരു വശത്ത് മദ്യ വ്യാപനം നടത്തി, മറുവശത്ത് മദ്യത്തിനെതിരെ ക്യാമ്പയിന്‍ നടത്തുന്നു. പുതിയ മദ്യനയത്തിനെതിരെയുള്ള സമരം പാര്‍ട്ടി ആലോചിച്ച്‌ തീരുമാനിക്കുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

Hot Topics

Related Articles