തിരുവനന്തപുരം: കേരളത്തിൽ മഴയുടെ ശക്തി കുറയുന്നു. ഒരു ജില്ലയിലും ഇന്ന് മഴ മുന്നറിയിപ്പില്ല. യെല്ലോ അലർട്ട് ഉണ്ടായിരുന്ന അഞ്ച് വടക്കൻ ജില്ലകളിലെയും അലർട്ട് പിൻവലിച്ചു. അടുത്ത അഞ്ച് ദിവസം മിതമായ മഴയ്ക്ക് മാത്രമാണ് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. നിലവിൽ മുപ്പത്തിഒന്നാം തീയതി വരെ അലർട്ട് ഇല്ല.
അതേസമയം, ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യുനമർദം നിലവിൽ വടക്കൻ ആന്ധ്രയ്ക്കും തെക്കൻ ഒഡീഷയ്ക്കും മുകളിൽ സ്ഥിതി ചെയ്യുകയാണ്.
സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എറണാകുളം മുതൽ കാസർകോട് വരെയുള്ള ജിലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരുന്നു. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യുനമർദം ഇന്ന് തീവ്ര ന്യുനമർദമായി മാറാൻ സാധ്യതയുണ്ടെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.