ഉഴവൂര്‍: ഗ്രാമപഞ്ചായത്തില്‍ മാലിന്യമുക്തം നവകേരളം-2023 പദ്ധതിയുടെ ഭാഗമായി കോട്ടയം എം.ജി യൂണിവേഴ്സിറ്റി, സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിന്റെ സഹകരണത്തോടെ, അഖില കേരളാടിസ്ഥാനത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മാലിന്യ നിര്‍മ്മാര്‍ജ്ജനവും : പ്രശ്നം, പ്രതിവിധി, പ്രയോഗം, എന്ന വിഷയത്തില്‍ നടത്തിയ പ്രബന്ധമത്സരത്തില്‍ സ്ക്കൂള് ഓഫ് ഗാന്ധിയന്‍ തോട്ട് ആന്‍ഡ് ഡെവലപ്പ്മെന്റ് സ്റ്റഡീസിലെ ഉനൈസ് പി., ഒന്നാം സ്ഥാനവും (പതിനായിരം രൂപ), കോഴിക്കോട് മാടപ്പള്ളി ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ ഇഷാല്‍ കൃഷ്ണന് രണ്ടാംസ്ഥാനവും (അയ്യായിരം രൂപ) സ്ക്കൂള് ഓഫ് ഇന്റര്‍ നാഷണല്‍ റിലേഷന്‍സിലെ നാദിയ കെ ജോസഫ്, സ്ഥാനവും (മൂവായിരം രൂപ), ഗോപികാ മുരളീധരന് പ്രോത്സാഹന സമ്മാനവും കരസ്ഥമാക്കി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും, മാലിന്യ നിര്‍മ്മാര്‍ജ്ജനവും, എന്ന വിഷയത്തില്‍ നടത്തിയ സെമിനാറില്‍, പ്രബന്ധാവതരണം നടത്തി. പ്രസ്തുത സെമിനാര്‍ ജില്ലാ പഞ്ചായത്തംഗം പി.എം മാത്യു ഉത്ഘാടനം ചെയ്തു. തദ്ദേശസ്വയം ഭരണ വകുപ്പ് കോട്ടയം ജില്ലാ ജോയിന്റ് ഡയറക്ടര്‍ ബിനു ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. ശുചിത്വ മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ ബെവിന്‍ ജോണ്‍ വര്‍ഗ്ഗീസ്, മനോജ് മാധവന്, സജീവ് ലാല്‍ ടി.ഡി, എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചന് കെ.എം അദ്ധ്യക്ഷത വഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യോഗത്തില്‍ സ്ക്കൂള് ഓഫ് സോഷ്യല്‍ സയന്‍സസ് പ്രഫസര്‍ ആന്‍ഡ് ഹെഡ് ഡോ.വി.ദിനേശന്, വൈസ് പ്രസിഡന്റ് ഏലിയാമ്മ കുരുവിള, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സിന്ധുമോള്‍ ജേക്കബ്, പി.എന്‍ രാമചന്ദ്രന്, പഞ്ചായത്തംഗങ്ങളായ ജസീന്ത പൈലി, സുരേഷ് വി.റ്റി, ജോണിസ് പി. സ്റ്റീഫന്‍, ബിനു ജോസ്, മേരി സജി, ബിന്‍സി അനില്‍, റിനി വില്‍സണ്‍, പഞ്ചായത്ത് സെക്രട്ടറി സുനില്‍ എസ്, അസി. സെക്രട്ടറി സുരേഷ് കെ.ആര്, കോട്ടയം ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, അസിസ്റ്റന്റ് സെക്രട്ടറിമാര്‍, ശുചിത്വമാലിന്യ നോഡല്‍ ഓഫീസര്‍മാര്‍, ഹരിതസേനാംഗങ്ങള്, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. യോഗത്തില്‍ പ്രബന്ധ രചനയില്‍ സമ്മാനാര്‍ഹരായവര്‍ക്ക് പുരസ്ക്കാരം സമ്മാനിച്ചു.