പുന്നമടയിൽ ചുണ്ടൻ നീരണിയും ; നീരണിയുന്നത് നിരണം ചുണ്ടൻ

തിരുവല്ല : പുന്നമടയിൽ തുഴയെറിയാൻ നിരണം ചുണ്ടൻ നാളെ നീരണിയും. ഇരതോട് പുത്തൻ പറമ്പ് കടവിൽ രാവിലെ 9.40 ന് നീരണിയും. 2022 ലെ നെഹ്റു ട്രോഫി മത്സരത്തിൽ ആറാം സ്ഥാനവും ചാമ്പ്യൻ ബോട്ട് ലീഗിൽ യോഗ്യതയും നേടിയിരുന്നു. ആദ്യമായി ജില്ലയ്ക്കൊരു നെഹ്റു ട്രോഫി ഒപ്പം നിരണത്തിനും എന്ന ലക്ഷ്യം നേടിയെടുക്കാൻ എൻ ബി സി കൈപ്പുഴ മുട്ട് കുമരകം ബോട്ട് ക്ലബ്ബാണ് പുന്നമടയിൽ തുഴ എറിയുന്നത്. 19 ന് ട്രയൽ കുമരകം പുത്തേരി മടയിൽ ആരംഭിച്ചു. നിരണം കാട്ടുനിലത്ത് കെ. ജി എബ്രഹാം ക്യാപ്റ്റനായുള്ള ടീം ഇക്കുറി മികച്ച പ്രകടനം നടത്തുമെന്ന പ്രതീക്ഷയിലാണ് നിരണം ചുണ്ടൻ വള്ള സമിതി. പ്രവാസി മലയാളികളും നാട്ടിലുള്ളവരുടെയും കൂട്ടായ്മയിലൂടെയാണ് 2022 ആഗസ്റ്റ് 17 ന് ജില്ലയുടെ പ്രഥമ ചുണ്ടൻ നീറ്റിലിറക്കിയത്.

Advertisements

Hot Topics

Related Articles