സന്ദീപിന് ജാമ്യമില്ല ; ഡോ. വന്ദന കൊലക്കേസിലെ പ്രതി ജി സന്ദീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

കൊല്ലം : ഡോ. വന്ദന കൊലക്കേസിലെ പ്രതി ജി സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി
കൊല്ലം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്‌ട് ആന്‍ഡ് സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്.
മേയ് 10ന് പുലര്‍ച്ചെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്‌ക്കെത്തിച്ച സന്ദീപ് ഹൗസ് സര്‍ജനായിരുന്ന വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയത്.

Advertisements

ആശുപത്രിയില്‍ വച്ച്‌ പ്രതി ഡോക്ടറെയും പൊലീസുകാരെയുമടക്കം കത്രിക കൊണ്ട് ആക്രമിക്കുകയായിരുന്നു. നിരവധി തവണ കുത്തേറ്റ ഡോക്ടര്‍ വന്ദനയെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊല്ലം അസീസിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച് സെന്ററിലെ എംബിബിഎസ് പഠനത്തിനു ശേഷം, വന്ദന ഹൗസ് സര്‍ജനായി സേവനമനുഷ്ഠിക്കുകയായിരുന്നു.

Hot Topics

Related Articles