ക്രഷെ ബാലസേവികമാര്‍, ആയമാര്‍ എന്നിവര്‍ക്കുള്ള ദ്വിദിന ശില്‍പ്പശാല തുടങ്ങി

പത്തനംതിട്ട : ജില്ലാ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ പത്തനംതിട്ട, സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക്ക് എന്നിവയുടെ സഹകരണത്തോടെ ജില്ലയിലെ ക്രഷെകളിലെ ബാലസേവികമാര്‍, ആയമാര്‍ എന്നിവരെ പങ്കെടുപ്പിച്ചുള്ള ദ്വിദിന ശില്‍പ്പശാല നവമി ഹാളില്‍ തുടങ്ങി.
ജില്ലാ വനിത ശിശുക്ഷേമ ഓഫീസര്‍ വി. അബ്ദുല്‍ ബാരി ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി ജി. പൊന്നമ്മ ശില്‍പ്പശാലയില്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ എസ്. ആദില മുഖ്യപ്രഭാഷണം നടത്തി.

Advertisements

കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ പി.ആര്‍. അനുപ, ശിശുക്ഷേമ സമിതി ജില്ലാ ജോയിന്റ് സെക്രട്ടറി സലിം പി. ചാക്കോ, ട്രഷറര്‍ എ.ജി. ദീപു, എസ്. മീരാസാഹിബ്, പ്രൊവൈഡര്‍ സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക് വി. സവിത, കെ. ജയകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
‘ ക്രഷെകളും ശൈശവ കാല വിദ്യാഭ്യാസവും’ എന്ന വിഷയത്തെപ്പറ്റി ശിശുക്ഷേമ സമിതി ജില്ലാ വൈസ് പ്രസിഡന്റ് ആര്‍. അജിത് കുമാറും, കുടുംബശ്രീ ജില്ലാ മിഷന്‍ കൗണ്‍സിലര്‍ ട്രീസാ എസ്. ജെയിംസ് കൗണ്‍സിലിംഗ് ക്ലാസും, ശിശുക്ഷേമസമിതി ജില്ലാ എക്സിക്യൂട്ടിവ് അംഗം സുമാ നരേന്ദ്ര ‘കുട്ടികളും ആക്ഷനും ‘ എന്ന വിഷയത്തെപ്പറ്റിയും ക്ലാസെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജൂലൈ 28 നാളെ രാവിലെ പത്തിന് കോട്ടയ്ക്കല്‍ ആര്യ വൈദ്യശാല റീഹാബിലിയേഷന്‍ സ്പെഷ്യലിസ്റ്റ് ഡോ. ആര്‍.ജെ. ധനേഷ് കുമാര്‍ ‘ശിശുക്കളും വികാസവും’ എന്ന വിഷയത്തെപ്പറ്റിയും, മോണ്ടിസോറി ട്രെയിനര്‍ അശ്വതി ദാസ് ‘ സമഗ്രശിശു വികസനത്തിന്റെ വശങ്ങള്‍ ‘ എന്ന വിഷയത്തെപ്പറ്റിയും ക്ലാസെടുക്കും.
ആക്ഷന്‍ പ്ലാന്‍ തയാറാക്കലും ആക്ഷന്‍ പ്ലാന്‍ അവതരണവും നടക്കും.
വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം ശിശുക്ഷേമസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി അരുണ്‍ ഗോപി ഉദ്ഘാടനം ചെയ്യും.

Hot Topics

Related Articles