കിളിയെ പറത്തി ‘എക്സ്’ ; എക്സിനെ പറത്തി ഇന്തോനേഷ്യ

ജക്കാര്‍ത്ത: ട്വിറ്ററിന്റെ പേരുമാറി എത്തിയ ‘എക്സിന്’ ഇന്തോനേഷ്യയിൽ താൽക്കാലികമായി നിരോധനം. ഇലോൺ മസ്‌കിന്റെ എക്‌സ് പോണ്‍ സൈറ്റിനോട് സമാനമായ പേര് വന്നതാണ് നിരോധനത്തിലേക്ക് നയിച്ചത് എന്നാണ് റിപ്പോര്‍ട്ട്. എക്‌സിന്‍റെ അധികാരികള്‍ പ്രശ്‌നം പരിഹരിക്കാൻ മന്ത്രാലയവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Advertisements

അശ്ലീലസാഹിത്യം, ചൂതാട്ടം തുടങ്ങിയ ഇന്തോനേഷ്യയില്‍ നിരോധിക്കപ്പെട്ട കാര്യങ്ങള്‍ ചെയ്തിരുന്ന വിവിധ സൈറ്റുകള്‍ ഇതേ ഡൊമെയ്ൻ രാജ്യത്ത് ഉപയോഗിച്ചിരുന്നുവെന്നും അതിനാലാണ് ഈ നിരോധനം എന്ന് ഇന്തോനേഷ്യയിലെ കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫോർമാറ്റിക്സ് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

X.com ഡൊമെയ്‌ൻ ഇപ്പോൾ ട്വിറ്ററിന്റെ ഉടമസ്ഥതയിലാണെന്ന് കാണിച്ച് അവർ ഉദ്യോഗസ്ഥർക്ക് കത്ത് നല്‍കുമെന്ന് ഇലോണ്‍ മസ്കിന്‍റെ കമ്പനിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് വരുന്നുണ്ട്.

ജൂലൈ 24നാണ് ഇലോൺ മസ്കും സംഘവും ട്വിറ്റിന്റെ പേരും ഔദ്യോഗിക ലോഗോയും മാറ്റിയത്. പുതിയ എക്സ് ലോഗോയും അവതരിപ്പിച്ചു. പ്രസിദ്ധമായ നീല കിളി ചിഹ്നത്തെ ഉപേക്ഷിച്ച് പുതിയ ലോഗോയാണ് ട്വിറ്ററില്‍ ഇപ്പോള്‍.

Hot Topics

Related Articles