ഡല്‍ഹി : കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ ഇ.ഡിക്ക് അധികാരമില്ലെന്ന് തമിഴ്നാട് മന്ത്രി വി.സെന്തില്‍ ബാലാജിയും ഭാര്യ എസ്. മേഘലയും സുപ്രീംകോടതിയില്‍. ഇ.ഡി അറസ്റ്റ് അംഗീകരിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ ഇരുവരും സമര്‍പ്പിച്ച ഹര്‍ജികളില്‍ ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണയും എം.എം. സുന്ദരേഷും അടങ്ങിയ ബെഞ്ച് വാദം കേള്‍ക്കവെയാണ് വാദമുഖങ്ങള്‍ ഉന്നയിച്ചത്. ഇ.ഡി ഉദ്യോഗസ്ഥര്‍ പൊലീസ് ഓഫീസര്‍മാരല്ല. ഇക്കാര്യം വിജയ് മദൻലാല്‍ ചൗധരി വിധിയില്‍ സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് മന്ത്രിക്കും ഭാര്യയ്ക്കും വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകൻ കപില്‍ സിബല്‍ വാദിച്ചു.
പൊലീസ് കസ്റ്റഡിക്ക് ഇ.ഡിക്ക് അധികാരമുണ്ടെന്ന് കണ്ടെത്തുകയാണെങ്കില്‍ അവര്‍ പൊലീസ് ഓഫീസര്‍മാരാണെന്നും കൂടി സുപ്രീംകോടതി പറയണം. കസ്റ്റംസ് കേസുകളില്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുന്നത് കസ്റ്റംസ് ഉദ്യോഗസ്ഥരല്ല, പൊലീസാണ്. സമാനമായി കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ.ഡിക്ക് പ്രതിയെ നേരിട്ട് കസ്റ്റഡിയില്‍ വാങ്ങാനുളള അധികാരമില്ലെന്ന് കപില്‍ സിബല്‍ പറഞ്ഞു.