തൃശൂർ ചേർപ്പ് പൊലീസ് സ്റ്റേഷനിൽ നിന്ന് വെടിപൊട്ടി ; സംഭവത്തിൽ സ്പെഷൽ ബ്രാഞ്ച് അന്വേഷണം

തൃശൂർ: തൃശൂർ ചേർപ്പ് പൊലീസ് സ്റ്റേഷനിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി. ഇൻസ്പെക്ടർ സന്ദീപ് കുമാറിന്റെ തോക്കിൽ നിന്നാണ് വെടിപൊട്ടിയത്. പൊലീസുകാരെ തോക്ക്പ രിശീലിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം. ഇന്ന് രാവിലെയാണ് സംഭവം. വെടിപൊട്ടിയതിനെ തുടർന്ന് സ്റ്റേഷൻ തറയിലെ രണ്ട് ടൈലുകൾ പൊട്ടി.

Advertisements

അതേസമയം, സംഭവത്തിൽ സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. ഇരിങ്ങാലക്കുട ഡിവൈഎസ്പിയും സ്റ്റേഷനിലെത്തി പരിശോധനകൾ നടത്തിവരികയാണ്.

Hot Topics

Related Articles