ബൈക്കിടിച്ച്‌ വിദ്യാര്‍ഥിനി മരിച്ച സംഭവം ; റോഡിൽ സുരക്ഷാക്രമീകരണങ്ങളൊരുക്കണമെന്ന ആവശ്യവുമായി നിര്‍മലാ കോളേജിലെ അധ്യാപകരും വിദ്യാര്‍ഥികളും

കൊച്ചി : എറണാകുളം മൂവാറ്റുപുഴയില്‍ ബൈക്കിടിച്ച്‌ വിദ്യാര്‍ഥിനി മരിച്ചതിന് പിന്നാലെ സുരക്ഷാക്രമീകരണങ്ങളൊരുക്കണമെന്ന ആവശ്യവുമായി നിര്‍മലാ കോളേജിലെ അധ്യാപകരും വിദ്യാര്‍ഥികളും രംഗത്തെത്തി.റോഡില്‍ സ്പീഡ് ബ്രേക്കര്‍ സ്ഥാപിക്കണമെന്നും ഗതാഗത നിയന്ത്രണത്തിന് പൊലീസുകാരെ നിയോഗിക്കണമെന്നുമാണ് ആവശ്യം.

Advertisements

നാലായിരത്തോളം പേര്‍ പഠിക്കുന്ന കോളേജില്‍ ക്ലാസ് കഴിഞ്ഞാല്‍ പിന്നെ വീട്ടിലെത്താനുള്ള പരക്കംപാച്ചലിലാണ് വിദ്യാര്‍ഥികള്‍. തൊടുപുഴ മുവാറ്റുപുഴ റോഡിലൂടെ ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടയിലൂടെ ജീവൻ പണയം വെച്ചാണ് വിദ്യാര്‍ഥികള്‍ റോഡ് മുറിച്ച്‌ കടക്കുന്നതും ബസ് കയറുന്നതും. റോഡില്‍ സ്പീഡ് ബ്രേക്കര്‍ സ്ഥാപിക്കണമെന്ന ആവശ്യം നാളിതുവരെയായിട്ടും നടപ്പായില്ല. മതിയായ മുന്നറിയിപ്പ് ബോര്‍ഡുകളോ ഗതാഗത നിയന്ത്രണ സംവിധാനങ്ങളോ ഇല്ലായെന്നതും അപകട സാധ്യത വര്‍ധിപ്പിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോളേജിന് മുന്നില്‍ അപരിചിതര്‍ പതിവായെത്തുന്നതില്‍ അന്വേഷണം വേണമെന്ന ആവശ്യം അധ്യാപകരും നാട്ടുകാരും ഉന്നയിക്കുന്നുണ്ട്. നിയമ ലംഘനം നടത്തുന്നവര്‍ക്ക് ശിക്ഷ ഉറപ്പ് വരുത്തുന്നതിനൊപ്പം സുരക്ഷയൊരുക്കാത്തതില്‍ അധികൃതരുടെ വീഴ്ചയും പരിശോധിക്കപ്പെടേണ്ടതാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.