മുഖം മോശമായതിനു മോദി കണ്ണാടി കുത്തിപ്പൊട്ടിക്കുകയാണ് ; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് തോമസ് ഐസക്

കൊച്ചി : മുഖം മോശമായതിനു കണ്ണാടി കുത്തിപ്പൊട്ടിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്നതെന്ന പരിഹാസവുമായി മുൻ ധനമന്ത്രി തോമസ് ഐസക്.ലോക്സഭ തിരഞ്ഞെടുപ്പിലേക്ക് രാജ്യം അടുക്കുമ്ബോള്‍ സര്‍വ്വ സാമ്പത്തിക മേഖലകളിലും പരാജയത്തിന്റെ കഥകള്‍ മാത്രമാണ് കാണാൻ കഴിയുന്നതെന്നും വിജയമാക്കി കഥ തിരുത്തിയെഴുതാൻ ഇന്ത്യയിലെ സ്ഥിതിവിവര കണക്ക് വ്യവസ്ഥതന്നെ പൊളിച്ചെഴുതുകയാണെന്നും ഐസക് ഫേസ്ബുക്കില്‍ കുറിച്ചു.

Advertisements

കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘മുഖം മോശമായതിനു കണ്ണാടി കുത്തിപ്പൊട്ടിച്ചിട്ട് എന്തുകാര്യം? ഇതാണ് മോദി ചെയ്തുകൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് വര്‍ഷത്തിലേക്ക് രാജ്യം കടക്കുമ്ബോള്‍ സര്‍വ്വ സാമ്ബത്തികമേഖലകളിലും പരാജയത്തിന്റെ കഥകളാണ്. അവ വിജയമാക്കി കഥ തിരുത്തിയെഴുതാൻ ഇന്ത്യയിലെ സ്ഥിതിവിവര കണക്ക് ചില ഉദാഹരണങ്ങള്‍ ഇതാ:

1881-മുതല്‍ ഇന്നുവരെ എല്ലാ പത്തുവര്‍ഷം കൂടുമ്ബോഴും നടക്കാറുള്ള ഇന്ത്യയിലെ കാനേഷുമാരി കണക്ക് 2021-ല്‍ ഉണ്ടായില്ല. കോവിഡാണു കാരണം. പക്ഷേ, കോവിഡ് മാറിയിട്ടും കാനേഷുമാരി കണക്കെടുപ്പിനുള്ള പരിപാടിയില്ല. 2024-ലെ തെരഞ്ഞെടുപ്പിനു മുമ്ബ് അത് ഉണ്ടാവില്ല. കാരണം ഇന്ത്യയില്‍ കോവിഡുമൂലം അഞ്ചുലക്ഷം പേരേ മരിച്ചുള്ളൂവെന്നാണ് മോദി പറയുന്നത്. ലോകാരോഗ്യ സംഘടന പറയുന്നത് 50 ലക്ഷം പേര്‍ മരിച്ചൂവെന്നാണ്. ഏതാണ് ശരിയെന്ന് സെൻസസ് കണക്ക് വരുമ്പോള്‍ കൃത്യമായി അറിയാം. അതുകൊണ്ട് സെൻസസ് വേണ്ട.

2019-ലെ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടാണ് 2017-18-ലെ തൊഴിലും തൊഴിലില്ലായ്മയും സര്‍വ്വേ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കാരണമെന്തെന്നോ? ഇന്ത്യയില്‍ 3-4 ശതമാനമായിരുന്ന തൊഴിലില്ലായ്മ മോദിയുടെ കീഴില്‍ 6 ശതമാനത്തിലേറെയായി ഉയര്‍ന്നു. അതോടെ പഴയ തൊഴിലില്ലായ്മ സര്‍വ്വേ സമ്ബ്രദായം അവസാനിപ്പിച്ചു. പകരം മൂന്ന് മാസത്തിലൊരിക്കല്‍ നടക്കുന്ന പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വ്വേ ആവിഷ്കരിക്കപ്പെട്ടു. ഇതുപ്രകാരം കോവിഡ് കാലത്തുപോലും തൊഴിലില്ലായ്മ കുറഞ്ഞു.

വൈകിയാണെങ്കിലും തൊഴില്‍ സര്‍വ്വേയുടെ ഫലങ്ങള്‍ വെളിപ്പെടുത്താൻ തയ്യാറായി. എന്നാല്‍ ഉപഭോക്തൃ ചെലവ് സര്‍വ്വേയില്‍ അതുമുണ്ടായില്ല. കാരണമെന്തെന്നോ? 2011-12-നും 2017-18-നും ഇടയ്ക്ക് ഗ്രാമീണ ഇന്ത്യയിലെ ഉപഭോഗം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി കേവലമായി കുറഞ്ഞു. ദാരിദ്ര്യവും ഉയര്‍ന്നു. 1980-കളില്‍ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരുടെ എണ്ണം കുറയാൻ തുടങ്ങിയശേഷം ആദ്യമായിട്ടാണ് ദരിദ്രരുടെ എണ്ണം കൂടുന്ന പ്രവണത പ്രത്യക്ഷപ്പെട്ടത്.

അതോടെ മോദി എന്തു ചെയ്തു? ഉപഭോക്തൃ ചെലവിന്റെ അടിസ്ഥാനത്തില്‍ ദരിദ്രരുടെ എണ്ണം കണക്കുകൂട്ടുന്ന രീതിതന്നെ ഉപേക്ഷിച്ചു.അതിനു പകരം ഇപ്പോള്‍ നമ്മള്‍ കേള്‍ക്കുകു മള്‍ട്ടി ഡയമൻഷണല്‍ പോവര്‍ട്ടി ഇൻഡക്സിനെക്കുറിച്ചാണ്. അതുപ്രകാരം ഇന്ത്യയിലെ ദാരിദ്ര്യം മോദിക്കു കീഴില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്.

നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വ്വേ ആണ് ആരോഗ്യ കാര്യങ്ങള്‍ സംബന്ധിച്ചുള്ള സ്ഥിതിവിവര കണക്കുകള്‍ ശേഖരിക്കുന്നത്. ആറാമത്തെ റൗണ്ട് സര്‍വ്വേയാണ് നടക്കാൻ പോകുന്നത്. ഇതുവരെയുള്ള എല്ലാ സര്‍വ്വേകളിലും സ്ത്രീകളുടെ വിളര്‍ച്ചാ രോഗത്തിന്റെ കണക്ക് എടുക്കുമായിരുന്നു. എന്നാല്‍ ഇത്തവണ അതു വേണ്ടെന്നുവച്ചിരിക്കുകയാണ്. എത്ര ശ്രമിച്ചിട്ടും സ്ത്രീകളുടെ വിളര്‍ച്ചാരോഗം കുറയുന്നില്ല. വിളര്‍ച്ചയുള്ളവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്.അതുകൊണ്ട് ഇത്തവണ ആ കണക്ക് ശേഖരിക്കേണ്ടതില്ലെന്നു തീരുമാനിച്ചിരിക്കുകയാണ് മോദി.

നോട്ട് നിരോധനം പോലുള്ള തെറ്റായ നയങ്ങളുടെ ഫലമായി സാമ്ബത്തിക വളര്‍ച്ച മന്ദീഭവിച്ചു. ഈ ഇടിവ് മറച്ചുവയ്ക്കാൻ മോദി ചെയ്തതെന്ത്? കണക്ക് കൂട്ടുന്നതില്‍ ചില പൊടികൈകള്‍ പ്രയോഗിച്ച്‌ യുപിഎ സര്‍ക്കാരുകളുടെ കാലത്തെ സാമ്ബത്തികവളര്‍ച്ച താഴ്ത്തി. എൻഡിഎ കാലത്തെ സാമ്ബത്തികവളര്‍ച്ച ഉയര്‍ത്തി. മുൻ സാമ്ബത്തിക ഉപദേശകൻ അരവിന്ദ് സുബ്രഹ്മണ്യവും മുൻ റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ രഘുറാം രാജനും പോലുള്ളവര്‍ കണക്കുകൊണ്ടുള്ള ഈ കള്ളക്കളിയെ വിമര്‍ശിച്ചിട്ടുണ്ട്.

ജനങ്ങളുടെ ജീവിതനിലവാരവുമായി ബന്ധപ്പെട്ട ഒരു സുപ്രധാനഘടകം വിലക്കയറ്റമാണ്. റിസര്‍വ്വ് ബാങ്ക് തുടര്‍ച്ചയായി പലിശനിരക്ക് ഉയര്‍ത്തി വിലക്കയറ്റത്തെ പിടിച്ചുകെട്ടിയെന്ന് അഹങ്കരിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് വീണ്ടും ചില്ലറ വില്പനവില തലപൊക്കിയിരിക്കുന്നത്. ജൂലൈ മാസത്തില്‍ വീണ്ടും 4.8 ശതമാനമായി ഉയര്‍ന്നത്. ഭക്ഷ്യസാധനങ്ങളുടെ വിലയാണ് ഏറ്റവും ഉയര്‍ന്നിരിക്കുന്നത്. ഇതോടെ വിലക്കയറ്റ സൂചികയെ മോദി വിദ്വാന്മാര്‍ ചോദ്യം ചെയ്തു.

കഴിഞ്ഞ രണ്ടാഴ്ചയായി മോദിയുടെ സാമ്ബത്തിക ഉപദേഷ്ടാക്കള്‍ മാറിമാറി ഇന്ത്യയുടെ സ്ഥിതിവിവര കണക്ക് സമ്പ്രദായത്തിനെതിരെ ലേഖനങ്ങള്‍ മാദ്ധ്യമങ്ങളില്‍ എഴുതിക്കൊണ്ടിരിക്കുകയാണ്. അതില്‍ നിന്ന് ഒരു കാര്യം വ്യക്തമായിരുന്നു. ഇന്ത്യയിലെ സ്ഥിതിവിവര കണക്ക് വ്യവസ്ഥ പൊളിച്ചെഴുതുന്നതിന് എന്തോ നീക്കങ്ങള്‍ അണിയറയില്‍ നടന്നുകൊണ്ടിരിക്കുന്നൂവെന്ന്. നാഷണല്‍ സാമ്പിള്‍ സര്‍വ്വേയുടെ അടിസ്ഥാനം തന്നെ പൊളിച്ചെഴുതുന്നതിന് ഒരു കമ്മീഷനെ നിയോഗിച്ചിരിക്കുകയാണ്.

Hot Topics

Related Articles