കോട്ടയം : ജീവിത പ്രതീക്ഷകളുടെ സ്വപ്നഭാരവും പേറി പരീക്ഷ എഴുതിയവർ ഇന്ന് അനാഥരാണ്. എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുന്ന ജീവിതങ്ങൾ അനവധിയാണ്. പരീക്ഷ എഴുതി പാതി വഴിയിലായ പ്രതീക്ഷയറ്റ ജീവിതങ്ങൾ ഇനി എങ്ങനെ അവരുടെ ജീവിതം മുന്നോട്ട് കൊണ്ട് പോകും. അവരുടെ സ്വപ്നവും ജീവിതം സംരക്ഷിക്കുന്നതിലുള്ള പ്രതീക്ഷകളും ഏറെ വലുതാണ്. അതിന് ഇനി ആര് മറുപടി പറയും.
ഒ.ഇ.റ്റിയുടെ തട്ടിപ്പിൽ വലയുകയാണ് ഇന്ന് പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾ . നിരവധി ആളുകളാണ് ഇവരുടെ തട്ടിപ്പിൽ ഇന്ന് ജീവിതം മടുത്ത് ജീവിക്കുന്നത്. പരീക്ഷ എഴുതുവാൻ പ്രതീക്ഷയോടെ എത്തിയവർ ഇപ്പോൾ പ്രതീക്ഷകളവസാനിച്ച് വലയുകയാണ്. പരീക്ഷയ്ക്കായി ചിലവാക്കിയ തുക പലരും കടം വാങ്ങിയും പലിശയ്ക്ക് എടുത്തും വീട്ടുവാനുള്ള ശ്രമത്തിലാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികൾ തങ്ങളുടെ ദു:ഖം ജാഗ്രത ന്യൂസ് ലൈവുമായി പങ്ക് വച്ചു. പരീക്ഷ എഴുതിയെങ്കിലും ഫലം വരാത്തത് മൂലമാണ് ഉദ്യോഗാർത്ഥികൾ വിഷയം അന്വേഷിച്ചത്. എന്നാൽ ഇവർക്ക് ഫലം തടഞ്ഞു വച്ചതായി മെയിൽ ലഭിക്കുകയായിരുന്നു. വിവിധ സെന്ററുകളിൽ പരീക്ഷയെഴുതിയ ആളുകളുടെ ഫലം തടഞ്ഞുവച്ച ഇവർ പല ഘട്ടങ്ങളിലായി ചില ആളുകളുടെ മാത്രം ഫലം പ്രസിദ്ധീകരിക്കുകയായിരുന്നു.
എന്നാൽ പല ഉദ്യോഗാർത്ഥികളുടേയും ഫലം പ്രഖ്യാപിക്കാതെ വന്നതോടെ അന്വേഷിച്ചപ്പോഴാണ് ഒഇറ്റിയുടെ തട്ടിപ്പ് പുറത്ത് വന്നത്. പരീക്ഷ എഴുതിയ ഘട്ടത്തിൽ അനുഭവിച്ച ദുരന്തങ്ങൾ ഉദ്യോഗാർത്ഥികൾ പറയുന്നതിങ്ങനെ
ഒന്ന് തിരിയാനോ …… ചുമയ്ക്കാനോ കഴിയില്ല. പേന താഴെ പോയാൽ അത് എടുക്കാൻ പോലും അനുവാദമില്ല. ഇത്രയൊക്കെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ പരീക്ഷ വളരെ ശ്രദ്ധയോടെയാണ് ഞങ്ങൾ എഴുതിയത്. എന്നാൽ പരീക്ഷ കഴിഞ്ഞതോടെ കോപ്പിയടി വിവാദത്തിന്റെ പേരിൽ ഞങ്ങളുടെ ഫലം അവർ തടഞ്ഞു വയ്ക്കുകയായിരുന്നു. ഞങ്ങൾ ആരോട് പറയും ഞങ്ങളുടെ പരാതി. വലിയ തുക മുടക്കിയാണ് പരീക്ഷ എഴുതിയത് ആ തുക കണ്ടെത്തിയത് ലോണും , കടവും മേടിച്ചാണ് . ഇനി അത് എങ്ങനെ തിരിച്ചടയ്ക്കുമെന്ന ആശങ്കയിലാണ് ഞങ്ങൾ. പരീക്ഷ എഴുതിയവരിൽ പണം നൽകി കള്ളത്തരം കാണിച്ചവരുണ്ട് പക്ഷേ അവർക്ക് റിസൾട്ട് ലഭിച്ചു. ഞങ്ങളെ പോലുള്ള പാവങ്ങളാണ് നട്ടം തിരിയുന്നത്. ആരോ ചെയ്ത തെറ്റിന്റെ ഫലം ഞങ്ങളാണ് അനുഭവിക്കുന്നത്. എവിടെ ആരോട് പരാതി പറയണം എന്നു പോലും ഞങ്ങൾക്ക് അറിയില്ല. ഉദ്യോഗാർത്ഥികൾ നിറ മിഴികളുമായി പ്രതികരിച്ചു.
നിരവധി ആളുകളാണ് ഒഇറ്റിയുടെ ഈ തട്ടിപ്പിനിരയായി ബുദ്ധിമുട്ട് നേരിടുന്നത്. ഇവരുടെ പ്രശ്നങ്ങൾക്ക് ആര് മറുപടി പറയുമെന്നതാണ് ഇവരുടെ പ്രശ്നം . വലിയ തുക നൽകി പരീക്ഷ എഴുതി കാത്തിരുന്നവരാണ് ജീവിതവും സ്വപ്നങ്ങളും നഷ്ടപ്പെട്ട് എങ്ങോട്ടെന്നില്ലാതെ അലയുന്നത്.