ഗാര്‍ഹിക പീഡന കേസുകള്‍; പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അവലോകന യോഗം ചേര്‍ന്നു

പത്തനംതിട്ട: ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളെ സംബന്ധിച്ച് ഇന്ന് രാവിലെ 9.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അവലോകന യോഗം ചേര്‍ന്നു. ജില്ലാ ജഡ്ജി കെ.ആര്‍. മധുകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഡിഎല്‍എസ്എ സെക്രട്ടറി ദേവന്‍ കെ. മേനോന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കവിതാ ഗംഗാധരന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വനിതാ ശിശു വികസന വകുപ്പും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുമായി സഹകരിച്ചാണ് യോഗം സംഘടിപ്പിച്ചിട്ടുള്ളത്.

Advertisements

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും ലിംഗ വിവേചനങ്ങളും അവസാനിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികളാവണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്റെ ഭാഗമായി ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെ നേതൃത്വത്തില്‍ ഇന്നലെ സംഘടിപ്പിച്ച സൈക്കിള്‍ റാലി പത്തനംതിട്ട കളക്ടറേറ്റ് കവാടത്തില്‍ മകന്‍ മല്‍ഹാറിനൊപ്പം ഫ്ളാഗ് ഓഫ് ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു കളക്ടര്‍. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രതിനിധികള്‍, ജില്ലയിലെയിലെ വിവിധ കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറോളം പേര്‍ പങ്കെടുത്തു. പത്തനംതിട്ട കളക്ടറേറ്റ് കവാടത്തില്‍ നിന്നും ആരംഭിച്ച റാലി ജില്ലാ സ്റ്റേഡിയത്തില്‍ സമാപിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പി.എസ്. തസ്നീം, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍ കുമാര്‍, സൈക്ലിംഗ് അസോസിയേഷന്‍ സെക്രട്ടറി എന്‍. ചന്ദ്രന്‍, ഫാദര്‍. വി.ജെ. ജോണ്‍സന്‍ എന്നിവര്‍ പ്രസംഗിച്ചു.

Hot Topics

Related Articles