കോട്ടയം: മണിപ്പൂരില്‍ നടക്കുന്ന കലാപത്തില്‍ പ്രതിഷേധവുമായി കലാകാരന്മാര്.ഇന്ത്യൻ പീപ്പിള്‍ തീയറ്റര്‍ അസോസിയേഷൻ (ഇപ്റ്റ) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റ് പടിക്കല്‍ നിന്നും ഗാന്ധിസ്ക്വയര്‍ വരെ സംഘടിപ്പിച്ച പ്രതിഷേധറാലിയില്‍ കലാപവിരുദ്ധ സന്ദേശമുയര്‍ത്തിയ കവിതകള്‍ ചൊല്ലി കലാകാരന്മാര് പ്രതിഷേധിച്ചു. ഐപ്സോ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. വി ബി ബിനു ഗാന്ധിസ്ക്വയറില്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.
സപ്ത സഹോദരിമാര്‍ എന്നറിയപ്പെടുന്ന വടക്ക് കിഴക്കൻ സംസ്ഥാനങ്ങളില്‍ വൈവിധ്യങ്ങളാല്‍ സമ്പന്നമായ സംസ്ഥാനമാണ് മണിപ്പൂര്‍.ബിജെപി മണിപ്പൂരിന്റെ രാഷ്ട്രീയ അധികാരത്തിലേറിയതു മുതല്‍ മണിപ്പൂരിനെ വര്‍ഗ്ഗീയമായി വിഭജിച്ച് നിര്‍ത്തുവാനാണ് ശ്രമിക്കുന്നത്. സര്‍ക്കാരിന്റെ നിശബ്ദ പിന്തുണയിലാണ് മണിപ്പൂരില്‍ കലാപം പടരുന്നത്.
സ്ത്രീകളെ വിവസ്ത്രരാക്കി ആക്രമിച്ച് കൊല്ലുന്ന ഭീകരമായ കാഴ്ച ഗുജറാത്ത് വംശഹത്യയെ ഓര്‍മ്മപ്പെടുത്തും വിധമാണ് അരങ്ങേറുന്നത്.ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ രാജ്യമാകെ പ്രതിഷേധം ഉയര്‍ന്നു വരികയാണ്. വിദ്യാര്‍ത്ഥികളും യുവാക്കളും കലാകാരന്മാരുമെല്ലാം ഉയര്‍ത്തുന്ന പ്രതിഷേധങ്ങള്‍ കേള്‍ക്കുവാൻ കേന്ദ്രം തയ്യാറാവണം. മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കുവാൻ ആവശ്യമായ ഇടപെടല്‍ നടത്താൻ കേന്ദ്രം തയ്യാറാകണമെന്ന് കൂട്ടായ്മ ഉദ്ഘാടനം ചെയ്തുകൊണ്ട് വി ബി ബിനു പറഞ്ഞു.
ഇപ്റ്റ ജില്ലാ പ്രസിഡന്റ് ഷൈനി അഷ്റഫ് അധ്യക്ഷത വഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലാ സെക്രട്ടറി പ്രദീപ് ശ്രീനിവാസൻ, സിപിഐ ജില്ലാ എക്സിക്യൂട്ടീവംഗം അഡ്വ. ബിനു ബോസ്, ഇപ്റ്റ സംസ്ഥാന കമ്മിറ്റി അംഗം സിന്ധു മധുസുദനൻ തുടങ്ങിയവര്‍ പ്രസംഗിച്ചു. രാജേഷ് ടി ജോൺ, പി കെ ഹരിദാസ്, മുരളി വാഴമന, രമേശൻ കെ, ഹേമ ആർ നായർ, ജയകുമാർ, സുൽഫി പത്താൻ, ഷീബ മിനോജ്, മിനോജ് ആന്റണി, സിങ്കൾ തന്മയ്യ, ശശി ഐക്കുഴി, ഐഷത്തു, ഡോ. റോഷിൻ, നിഖില്‍ ബാബു, ജിജോ ജോസഫ്, തുടങ്ങിയവർ കലാ പരിപാടികൾക്ക് നേതൃത്വം നൽകി.