കോട്ടയം : പാസ്പോർട്ട് സേവാ കേന്ദ്രം നിർത്തലാക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ പ്രവാസി കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നാളെ ജൂലായ് 31 തിങ്കളാഴ്ച നാഗമ്പടം പഴയ പാസ്പോർട്ട് ഓഫീസിന് മുൻപിൽ നടത്തും. അഡ്വ ജോബ് മൈക്കിൾ എം എൽ എ ഉദ്‌ഘാടനം ചെയ്യുന്ന ധർണ്ണയിൽ കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് പ്രൊഫ ലോപ്പസ് മാത്യു ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് ജോണി ഏബ്രഹാം അറിയിച്ചു.
Advertisements