കോട്ടയം കുമാരനല്ലൂർ ഇലവനാട്ട് ശ്രീകൃഷ്‌സ്വമിക്ഷേത്രത്തിൽ വീണ്ടും മോഷണം; മോഷണം നടന്നത് ഒരു മാസത്തിനിടെ രണ്ടാം തവണ; കാണിക്കവഞ്ചി കവർന്നതായി സൂചന

കോട്ടയം: കുമാരനല്ലൂർ ഇലവനാട്ട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിലെ കാണിക്കവഞ്ചി തകർത്ത മോഷ്ടാവ് പണം അപഹരിച്ചു. ഒരു മാസം മുൻപും ക്ഷേത്രത്തിൽ മോഷണം നടന്നിരുന്നതായി നാട്ടുകാർ ആരോപിച്ചു. തിങ്കളാഴ്ചയാണ് ക്ഷേത്രത്തിലെ കാണിക്കവഞ്ചി തകർന്നതു നാട്ടുകാർ കണ്ടത്. തുടർന്ന് നാട്ടുകാർ വിവരം ഗാന്ധിനഗർ പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്നു, പൊലീസ് സംഘം സ്ഥലത്ത് എത്തി പരിശോധനകൾ പൂർത്തിയാക്കി. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്തു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.