സ്പോർട്സ് ഡെസ്ക്ക് : ലോക ക്രിക്കറ്റിലെ ഇതിഹാസ ഫാസ്റ്റ് ബൗളര്‍മാരുടെ ലിസ്റ്റെടുക്കുകയാണെങ്കില്‍ അവിടെ തീര്‍ച്ചയായും മുന്‍നിരയില്‍ തന്നെ സ്ഥാനമുറപ്പുള്ള താരമാണ് ഓസ്ട്രേലിയയുടെ മുന്‍ പേസര്‍ ഗ്ലെന്‍ മഗ്രാത്ത്.മികച്ച ബൗളിങ് ആക്ഷനും ലൈനിനും ലെങ്തിലും പാലിക്കുന്ന കണിശതയുമായിരുന്നു മഗ്രാത്തിനെ ആ കാലഘട്ടത്തിലെ ഫാസ്റ്റ് ബൗളര്‍മാരില്‍ നിന്നും വ്യത്യസ്തനാക്കിയത്.
ബാറ്റര്‍മാരുടെ വീക്ക്നെസുകള്‍ മനസ്സിലാക്കി അതിനു അനുസരിച്ച് കൃത്യമായി അതേ ഏരിയയില്‍ ബൗള്‍ ചെയ്ത് അവരെ പ്രലോഭിപ്പിച്ച് പുറത്താക്കാന്‍ മിടുക്കനായിരുന്നു മഗ്രാത്ത്. കളിക്കളത്തില്‍ സ്ലെഡ്ജിങിനു പേരുകേട്ടവരാണ് ഓസ്ട്രേലിയക്കാരെന്നു എല്ലാവര്‍ക്കുമറിയാം. എതിര് ടീം താരത്തെ പ്രകോപിപ്പിച്ച് ഏകാഗ്രത നഷ്ടപ്പെടുത്താനും അതു വഴി അവരെ പുറത്താക്കാനും ഏത് അറ്റം വരെയും പോവാന്‍ അവര്‍ മടിച്ചിരുന്നില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍ ഓസീസിന്റെ ഈ ശൈലിയുമായി അത്ര യോജിച്ചു പോവാത്തയാളായിരുന്നു മഗ്രാത്ത്. ഭൂരിഭാഗം ഓസീസ് താരങ്ങളെയും പോലെ അദ്ദേഹം എതിര് കളിക്കാരെ സ്ലെഡ്ജ് ചെയ്യുന്നത് അധികം കാണാന്‍ സാധിച്ചിട്ടില്ല. തന്റെ ബൗളിങിലൂടെ എങ്ങനെ ക്രീസിലുള്ള താരത്തെ പുറത്താക്കാമെന്നു മാത്രമായിരുന്നു മഗ്രാത്ത് എല്ലായ്പ്പോഴും ചിന്തിച്ചിരുന്നത്.
എന്നാല്‍ കളിക്കളത്തില്‍ എതിര് ടീം താരങ്ങളില്‍ നിന്നും അദ്ദേഹം പല തവണ സ്ലെഡ്ജിങിനു വിധേയരായിട്ടുണ്ട്. ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ ഇന്ത്യന്‍ ടീമിലെ ഒരു താരം തന്നെ സ്ലെഡ്ജ് ചെയ്തിരുന്നതായി ഒരിക്കല്‍ മഗ്രാത്ത് വെളിപ്പെടുത്തിയിരുന്നു. അതു മറ്റാരുമല്ല ബാറ്റിങ് ഇതിഹാസമായ സച്ചിന് ടെണ്ടുല്‍ക്കറായിരുന്നു എന്നതാണ് രസകരമായ കാര്യം.കളിക്കളത്തിനകത്തും പുറത്തും എല്ലായ്പ്പോഴും മാന്യനും വളരെ ശാന്തപ്രകൃതവുമായിരുന്ന സച്ചിന് ഈ തരത്തില്‍ മഗ്രാത്തിനെ സ്ലെഡ്ജ് ചെയ്യുമോയെന്നു ആരും സംശയിച്ചു പോവും.
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ചില മല്‍സരങ്ങളില്‍ സച്ചിന് ടെണ്ടുല്‍ക്കര്‍ തന്നെ സ്ലെഡ്ജ് ചെയ്തിരുന്നുവെന്നായിരുന്നു മഗ്രാത്തിന്റെ വെളിപ്പെടുത്തല്‍. പക്ഷെ ഏതെങ്കിലുമൊരു പ്രത്യേക സംഭവത്തെക്കുറിച്ച് അദ്ദേഹം എടുത്തു പറഞ്ഞിട്ടുമില്ല. ഓസ്ട്രേലിയന്‍ ടീമിന്റെ സ്ലെഡ്ജിങുമായി ബന്ധപ്പെട്ടും ഇതേ അഭിമുഖത്തില്‍ മഗ്രാത്ത് തുറന്നു പറഞ്ഞിരുന്നു. ലോകത്തിലെ എല്ലാ ടീമുകളും സ്ലെഡ്ജ് ചെയ്യാറുണ്ട്. പക്ഷെ ഓസ്ട്രേലിയക്കാര്‍ സ്ലെഡ്ജ് ചെയ്യുമ്പോള്‍ മാത്രമാണ് അതു വലിയ വാര്‍ത്തയായി മാറുന്നത്.
മറ്റു ടീമുകള്‍ ഞങ്ങളെ സ്ലെഡ്ജ് ചെയ്യുമ്പോള്‍ ഞങ്ങള്‍ നിശബ്ധരായിരിക്കുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ ഞങ്ങളും തിരിച്ച് പ്രതികരിക്കുമ്പോള്‍ മറ്റുള്ളവര്‍ അതിനെതിരേ പെട്ടെന്നു പരാതിപ്പെടുകയും ചെയ്യുന്നതായി മഗ്രാത്ത് ചൂണ്ടിക്കാട്ടുന്നു. ഓസ്ട്രേലിയയുടെ മുന്നോട്ടുള്ള വഴി വളരെ സത്യസന്ധമാണ്. ഒരുപാട് പാഷനോടെയാണ് ഞങ്ങള്‍ ക്രിക്കറ്റ് കളിക്കാറുള്ളത്. കളിക്കളത്തില്‍ ഞങ്ങള്‍ ചിലപ്പോള്‍ എതിര് താരങ്ങളോടു ചില കാര്യങ്ങള്‍ പറയുമായിരിക്കാം. പക്ഷെ ഗ്രൗണ്ടിനു പുറത്തേക്കു പോവുമ്പോള്‍ ഞങ്ങള്‍ അവയെല്ലാം മറക്കുകയും ചെയ്യും. അതു ഓസ്ട്രേലിയയുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നും മഗ്രാത്ത് പറഞ്ഞിരുന്നു.