ഇതര സംസ്ഥാന തൊഴിലാളികൾക്ക് പൊലീസ് ക്ലയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണം: ജനകീയ പ്രതികരണവേദി

കടുത്തുരുത്തി: അന്യസംസ്ഥാന തൊഴിലാളികൾക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പി.സി.സി) നിർബന്ധമാക്കണമെന്ന് ജനകീയ പ്രതികരണവേദി ആവശ്യപ്പെട്ടു. അന്യ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തുന്ന തൊഴിലാളികളെ നിരീക്ഷിക്കാൻ
ജില്ലാ പോലീസ് ആസ്ഥാനത്ത് ഒരു സ്ഥിരം നിരീക്ഷണ സംവിധാനം ഉണ്ടാകണം. അവർ ഹാജരാക്കുന്ന രേഖകൾ അവിടെത്തെ പോലീസുമായി ബന്ധപ്പെട്ടിട്ട് മാത്രമേ ഇവിടെ രജിസ്‌ട്രേഷൻ നൽകാവു.

രജിസ്‌ട്രേഷർ ഉള്ളവർക്ക് മാത്രമേ താമസ സൗകര്യം നൽകുന്നുള്ളൂവെന്ന് ലോക്കൽ പോലീസ് ഉറപ്പു വരുത്തണം.
കേരള പോലീസിന്റെ സർട്ടിഫിക്കറ്റ് ലഭിച്ചവർക്ക് മാത്രം
വീടും സ്ഥലവും വാടകയ്ക്കു കൊടുക്കുന്നവർ നൽകാവു.
അന്യ സംസ്ഥാനത്ത് നിന്നും എത്തുന്നവരിൽ 10 ശതമാനത്തോളം തൊഴിലാളികളാണ് ക്രിമിനൽ സ്വഭാവം ഉള്ളവരും, മയക്കുമരുന്നിനും അടിമകളുമായവർ.
കഴിഞ്ഞ ദിവസം ആലുവായിൽ അന്യസംസ്ഥാന തൊഴിലാളിയുടെ ക്രൂര പീഡനത്തിനിരയായി മരിച്ച അഞ്ചു വയസുകാരിക്ക് യോഗം ആദരാഞ്ജലിയർപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംസ്ഥാന കോർഡിനേറ്റർ രാജു തെക്കേക്കാലായിൽ, ജില്ലാ കോർഡിനേറ്റർ ബൈജു ചെത്തുകുന്നേൽ, ജയൻ മൂർക്കാട്ടിൽ തുടങ്ങിയവൾ പ്രസംഗിച്ചു

Hot Topics

Related Articles