ഡൽഹി: ഗുസ്തി ഫെഡറേഷൻ തിരഞ്ഞെടുപ്പിലേക്ക് സ്ഥാനാർത്ഥികളെ നാളെ പ്രഖ്യാപിക്കുമെന്ന് ബ്രിജ് ഭൂഷൺ ശരൺ സിങ്. ഓഗസ്റ്റ് 12 ന് ആണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിന് മുമ്പായി ഇന്ന് നടത്തിയ സംസ്ഥാന കമ്മിറ്റികളുടെ യോഗത്തിൽ 25 ൽ 22 യൂണിറ്റുകൾ പങ്കെടുത്തതായി ബ്രിജ് ഭൂഷൺ അവകാശപ്പെട്ടു.
ലൈംഗിക ആരോപണം നേരിട്ടതോടെ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനായ ബ്രിജ് ഭൂഷൺ പിരിച്ചുവിടുകയായിരുന്നു. ഒളിംപിക്സ് മെഡൽ ജേതാക്കളായ സാക്ഷി മാലിക്ക്, ബജ്റങ് പൂനിയ എന്നിവരുൾപ്പെടെ ആറ് താരങ്ങളാണ് ബ്രിജ് ഭൂഷണെതിരെ ആരോപണം ഉന്നയിച്ചത്. ഗുസ്തി ഫെഡറേഷൻ അധ്യക്ഷ സ്ഥാനത്ത് 12 വർഷം പൂർത്തിയാക്കിയ ബ്രിജ്ഭൂഷണ് ഇനി മത്സരിക്കാൻ കഴിയില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷൻ്റെ മരുമകൻ അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കുമെന്ന് സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ ബ്രിജ് ഭൂഷൻ്റെ മരുമകൻ മത്സരിക്കില്ലെന്ന് സംസ്ഥാന പ്രതിനിധികളിൽ ഒരാൾ പറഞ്ഞു.
ഫെഡറേഷൻ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ താൻ യോഗ്യനല്ലെന്ന് ബ്രിജ് ഭൂഷൻ്റെ മരുമകൻ വിശാൽ വ്യക്തമാക്കുകയായിരുന്നു. എങ്കിലും തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുമെന്നും ബിജെപി വൃത്തങ്ങൾ വ്യക്തമാക്കി. നിലവിൽ ഒളിംപിക്സ് അസോസിയേഷൻ നിയോഗിച്ച അഡ് ഹോക് കമ്മിറ്റിക്കാണ് ഗുസ്തി ഫെഡറേഷൻ്റെ നടത്തിപ്പ് ചുമതല.