തൃശൂർ : തൃപ്രയാറിൽ കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും ഏജന്റും വിജിലൻസ് പിടിയിൽ. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കോട്ടയം മേലുകാവ് ചാമ പാറയിൽ ജോർജ് (49), ഏജന്റ് അഷ്റഫ് എന്നിവരാണ് വിജിലൻസിന്റെ പിടിയിലായത്. പൊല്യൂഷൻ ടെസ്റ്റിംഗ് കേന്ദ്രം തുടങ്ങുന്നതിനു 5000/- രൂപ കൈക്കൂലി വാങ്ങുമ്പോൾ പിടിയിലായി. പുക പരിശോധന കേന്ദ്രം അനുവദിക്കാൻ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു അറസ്റ്റ്. ഉദ്യോഗസ്ഥന് വേണ്ടി പണം വാങ്ങിയത് ഏജന്റായിരുന്നു. ആദ്യം ഏജന്റിനെ അറസ്റ്റ് ചെയ്ത വിജിലൻസ് പിന്നീട് ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ജോർജ്ജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Advertisements