കണ്ണൂര്‍ : ഗണപതി പരാമര്‍ശത്തില്‍ സ്പീക്കര്‍ എ എന്‍ ഷംസീറിന് പിന്തുണ ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് രംഗത്തി.പ്രസംഗത്തില്‍ നിലപാട് വ്യക്തമാക്കിയതാണ്. മിത്തുകള്‍ ചരിത്രത്തിന്റെ ഭാഗമാക്കി മാറ്റരുത്. സങ്കല്പങ്ങളെ സ്വപ്നങ്ങളെ പോലെ കാണണം. ഷംസീര്‍ പറഞ്ഞതില്‍ തെറ്റില്ല.
ഷംസീര്‍ രാജിവയ്ക്കുക, മാപ്പു പറയുക എന്ന ക്യാമ്ബയിൻ നടക്കുന്നുണ്ട്. അതിനോട് സിപിഎമ്മിന് യോജിപ്പില്ല.ശാസ്ത്രീയമായ നിലപാട് ഊന്നി പറയുക എന്നതാണ് നിലപാട്. ഇനിയും അത് തുടരും. എല്ലാവരോടും അതാണ് നിലപാടെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്പീക്കര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി എൻഎസ്എസ് നേരത്തെ പ്രതികരിച്ചിരുന്നു. ഹൈന്ദവരുടെ ആരാധന മൂര്‍ത്തിക്കെതിരായ എ.എൻ ഷംസീറിന്റെ വിമര്‍ശനം സ്പീക്കര്‍ പദവിക്ക് യോജിച്ചതല്ല. വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തിയ സ്പീക്കര്‍, സ്ഥാനത്തു തുടരരുതെന്ന് എൻഎസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായര്‍ ആവശ്യപ്പെട്ടിരുന്നു.